സ്വത്ത് വീതംവെച്ചതിൽ തർക്കം; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമർദനത്തിനിരയാക്കി മകൻ

ചവറ: വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന് വടക്ക് മണ്ണന്തറ വീട്ടിൽ ശ്യാമളയാണ് ബുധനാഴ്ച പുലർച്ചെ മകൻ വേണുവിന്റെ മർദനത്തിനിരയായത്. സ്വത്ത് വീതംവെച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു മർദനം. സഹോദരങ്ങളേക്കാൾ തനിക്ക് സ്വത്ത് കുറഞ്ഞുപോയെന്ന് പറഞ്ഞാണ് ക്രൂരമർദനത്തിനിരയാക്കിയത്. 

അമ്മയെ വേണു മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഹോം നഴ്സ് മൊബൈൽ ഫോണിൽ പകർത്തുകയും വിവരം പുറത്തറിയിക്കുകയും ചെയ്തു. തുടർന്ന് ചവറ പോലീസ് എത്തി മാതാവിന്റെയും ഹോം നഴ്സിന്റെയും മൊഴി രേഖപ്പെടുത്തി. ചവറ കെഎം എംഎല്ലിലെ ലാപ്പ തൊഴിലാളിയാണ് വേണു.

Content Highlights: An elderly woman named Shyamala was assaulted by her son Venu in Chavara, Kollam., The dispute arose over property division, with the son claiming he received less share., The incident was recorded on a mobile phone by a home nurse, leading to police intervention., Chavara police recorded statements from the victim and the home nurse.