വാടാനപ്പള്ളിയിൽനിന്ന് കൊച്ചിയിലെത്തിച്ച് വിൽപന, രാസലഹരിയും കഞ്ചാവുമായി രണ്ടുപേർ എക്സൈസിന്റെ പിടിയിൽ

#ന്യൂസ് ഡെസ്ക്
സായൂഷ്, വിഷ്ണു
സായൂഷ്, വിഷ്ണു

കൊച്ചി: കാക്കനാട്ടിൽ രാസലഹരിയും കഞ്ചാവുമായി രണ്ട് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. തൃശ്ശൂർ സ്വദേശി സായൂഷ്, ഇടുക്കി സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 4.53 ഗ്രാം എംഡിഎംഎയും 2.09 ഗ്രാം കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു.

വാടാനപ്പള്ളി ഭാഗത്തുനിന്ന് ലഹരിവസ്തുക്കൾ വാങ്ങിയ ശേഷം കൊച്ചിയിലെത്തിച്ച് ചില്ലറ വിൽപ്പന നടത്തി വരികയായിരുന്നു ഇരുവരുമെന്ന് എക്‌സൈസ് വ്യക്തമാക്കി.

പ്രതികൾക്ക് ലഹരി എത്തിച്ചുനൽകിയിരുന്ന ഉറവിടത്തെക്കുറിച്ചും ഇവരുടെ സാമ്പത്തിക ഇടപാടുകൽ സംബന്ധിച്ചുള്ള വിവരങ്ങളും കേന്ദ്രീകരിച്ച് എക്‌സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.