കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച കേസ്; യുവ നടിയടക്കം മൂന്ന് പ്രതികൾക്ക് ജാമ്യം അനുവദിച്ചു

#ന്യൂസ് ഡെസ്ക്

കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച കേസിൽ യുവ നടിയടക്കം മൂന്ന് പ്രതികൾക്ക് ജാമ്യം അനിവദിച്ച് എറണാകുളം ജില്ലാ സെഷൻസ് കോടതി. യുവനടി, നടൻ ബിപിൻ പെരുമ്പള്ളി, ഡ്രൈവർ വിഷ്ണു എന്നിവർക്കാണ് സെഷൻസ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. നേരത്തെ മജിസ്‌ട്രേറ്റ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാനും തെളിവെടുപ്പിന് കൊണ്ടുപോകാനുണ്ടെന്നും കാണിച്ചുള്ള പോലീസിന്റെ ആവശ്യം കണക്കിലെടുത്തായിരുന്നു മജിസ്‌ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. പിന്നാലെ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും തെളിവെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് പ്രതികൾക്ക് സെഷൻസ് കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. ഡോക്ടറെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നും പണം കവരാൻ ശ്രമിച്ചുവെന്നും മൊബൈൽ ഫോണുകൾ തട്ടിയെടുത്തു എന്നുമാണ് കേസ്. കേസിൽ 12 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേരെ മാത്രമാണ് പോലീസിന് പിടികൂടാനായിട്ടുള്ളത്. മറ്റുള്ള പ്രതികളെല്ലാം ഒളിവിലാണ്.

Content Highlights: Ernakulam District Sessions Court granted bail to three accused, including a young actress, in a case involving an attack on a doctor in Kochi. The accused granted bail are the young actress, actor Bipin Perumballi, and driver Vishnu. Previously, the Magistrate Court had rejected their bail applications. The Magistrate Court's decision was based on the police's request to detain the accused for questioning and evidence collection.