വ്യാജ പണയ അക്കൗണ്ട് ഉണ്ടാക്കി തിരിമറി, 89 ലക്ഷം തട്ടിയെടുത്തു; സഹകരണ ബാങ്ക് അപ്രൈസർ അറസ്റ്റിൽ

കൊച്ചി: എറണാകുളം കർത്തേടം റൂറൽ സഹകരണ ബാങ്കിൽ 89 ലക്ഷത്തിന്റെ സ്വർണ പണയ തിരിമറി. ബാങ്കിൽ വ്യാജപണയവിവരങ്ങൾ സൃഷ്ടിച്ച് ജീവനക്കാരൻ പണം തട്ടുകയായിരുന്നു. സംഭവത്തിൽ ബാങ്കിലെ ഗോൾഡ് അപ്രൈസർ അനൂപ് ജോസഫ് അറസ്റ്റിലായി.
2014 ജനുവരി മുതൽ 2026 ജൂൺമാസം വരെയാണ് തട്ടിപ്പ് നടന്നെന്നാണ് വിവരം. 2014-ലാണ് അനൂപ് ബാങ്കിൽ ജോലിയിൽ പ്രവേശിക്കുന്നത്. വിവിധ പണയ അക്കൗണ്ടുകൾ വ്യാജമായി ഉണ്ടാക്കുകയും അതിലൂടെ പണം തട്ടിയെടുക്കുകയുമായിരുന്നു. ബാങ്കിലെ മറ്റ് ജീവനക്കാർക്ക് സംശയം തോന്നിയതിനെതുടർന്ന് ബാങ്ക് പ്രസിഡന്റ് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തിരിമറി പുറത്തെത്തിയത്.
Content Highlights: Anoop Joseph, a gold appraiser at Karthedam Rural Cooperative Bank, was arrested for a Rs 89 lakh fraud., The scam involved creating fake gold loan accounts between January 2014 and June 2026., The bank president filed a police complaint after other employees grew suspicious of the transactions.