കൊച്ചിയിൽ നടിയെ കയറിപ്പിടിച്ചു,യുവാവ് അറസ്റ്റിൽ; ശല്യംചെയ്തപ്പോൾ സോഷ്യൽമീഡിയയിൽ ബ്ലോക്ക്ചെയ്തിരുന്നു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കലൂരിൽ നടിക്ക് നേരെ ലൈംഗികാതിക്രമം. കലൂർ സ്റ്റേഡിയത്തിന് സമീപം വന്നപ്പോഴാണ് നടിക്കെതിരേ അതിക്രമം നടന്നത്. സംഭവത്തിൽ കതൃക്കടവ് സ്വദേശിയും ഐടി സ്ഥാപനത്തിലെ ജീവനക്കാരനുമായ വിപിൻ റോയിയെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പ്രതി സാമൂഹിക മാധ്യമങ്ങളിൽ നടിയെ ഫോളോ ചെയ്യുകയും സന്ദേശം അയക്കുകയും ചെയ്തിരുന്നു. ശല്യമായതിനെത്തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തിരുന്നു. തുടർന്ന് പുറത്ത് വെച്ച് കണ്ടപ്പോൾ പ്രതി നടിയെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് വിവരം.

പിന്തുടർന്ന് ശല്യപ്പെടുത്തി. ശരീരത്തിൽ കയറിപ്പിടിച്ചു എന്നാണ് നടി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ആരാധകനെന്ന നിലയിലായിരുന്നു സമൂഹ മാധ്യമങ്ങളിൽ ഇയാൾ സന്ദേശങ്ങൾ അയച്ചിരുന്നതെന്നാണ് വിവരം. ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Content Highlights: Kochi Actress Assault Case: IT Professional Arrested for Harassment