സംസ്ഥാനത്തെ ഹവാല-ക്രിപ്റ്റോ കറൻസി ഇടപാടുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കും

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, താമരശേരി, കാക്കൂർ മേഖലകളിൽ മ്യുൾ അക്കൗണ്ടുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ്, ഹവാല ഇടപാടുകൾ ക്രിപ്റ്റോ കറൻസി ഇടപാടുകൾ എന്നിവ നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത് കേസുകൾ എല്ലാം കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറാൻ തീരുമാനിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ്.
സംസ്ഥാനത്തെ ഹവാല ഇടപാടുകാർ സമാന്തര സമ്പദ് വ്യവസ്ഥ തന്നെ രൂപീകരിച്ച് പ്രവർത്തിക്കുന്നതായും വ്യാപകമായി ഇത്തരത്തിൽ ഇടപാടുകൾ നടത്തുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, താമരശേരി, കാക്കൂർ, കൈതപ്പൊയിൽ വേഞ്ചേരി, ഭാഗങ്ങൾ സൈബർ തട്ടിപ്പുകാരുടെ ഹോട്ട് സ്പോട്ട് ആയി മാറിയിട്ടുള്ളതായും ആഭ്യന്തര വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള പണം മയക്കുമരുന്ന് കടത്ത്, രാജ്യദ്രോഹ പ്രവർത്തനങ്ങൾ, ഭീകരപ്രവർത്തനങ്ങൾ എന്നിവക്കായി ഉപയോഗിക്കുന്നതായി സൂചനയുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ കേസുകൾ എല്ലാം കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.
Content Highlights: State Home Department transfers cases to central investigation agencies. Focus on illicit Hawala and crypto transactions in Kozhikode. Identification of Koduvally and Thamarassery as cyber fraud hotspots. Investigation into links with drug trafficking and anti-national activities.