വിവാഹ വാഗ്ദാനം നൽകി സ്ത്രീകളെ ഇരകളാക്കും, പണവും സ്വർണവും തട്ടുന്നതും പതിവ്, പിടിയിൽ

നേമം: വിവാഹ വാഗ്ദാനം നൽകി സ്ത്രീകളെ പീഡിപ്പിച്ചശേഷം പണവും സ്വർണ്ണവും കവരുന്നതായുള്ള ആരോപണത്തിൽ ഒരാളെ പോലീസ് പിടികൂടി. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി നാദിർഷാ അബ്ദുള്ള (58) നെയാണ് പോലീസ് എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിൽ കരമന പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
കേരളത്തിലെ പല ജില്ലകളിലും സമാനമായ തട്ടിപ്പുകൾ പ്രതി നടത്തിയിരുന്നുവെങ്കിലും ആരും പരാതി നൽകാത്തതു കാരണം ഇയാളുടെ പേരിൽ മറ്റ് കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ഡോ.അരുൾ.ബി.കൃഷ്ണ, ഡി.സി.പി ദീപക് ധൻകർ, ഫോർട്ട് എ.സി. പ്രദീപ്.കെ എന്നിവരുടെ നിർദ്ദേശാനുസരണം നേമം സർക്കിൾ ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, നേമം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിസ്സാമുദ്ദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീത്, ബിനൂപ്, ബിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. തട്ടിപ്പിനുശേഷം ഒളിവിലായിരുന്നു പ്രതി.
Content Highlights: Nadheersha Abdullah (58) arrested from Ernakulam by Nemam police., Accused of cheating women of gold and money under false marriage promises., Complainant registered at Karamana police station in August., Involved in similar scams across multiple districts in Kerala.