50 ലക്ഷം രൂപ വിലവരുന്ന ഒന്നേകാല്‍ കിലോ ലഹരിമരുന്നുമായി യുവാവും യുവതിയും പിടിയില്‍

മങ്കര സ്വദേശി സുനില്‍, മണ്ണൂര്‍ സ്വദേശി സരിത
മങ്കര സ്വദേശി സുനില്‍, മണ്ണൂര്‍ സ്വദേശി സരിത

കോങ്ങാട്: കേരളശ്ശേരിക്ക് സമീപം കുണ്ടളശ്ശേരിയില്‍ ഒന്നേകാല്‍ കിലോ മെത്താംഫെറ്റമിനുമായി യുവതിയെയും യുവാവിനെയും കോങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. മങ്കര സ്വദേശി സുനില്‍ (30), മണ്ണൂര്‍ സ്വദേശി സരിത (30) എന്നിവരാണ് പിടിയിലായത്.

ഏകദേശം അരക്കോടിയോളം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത ലഹരിമരുന്ന്. സുനില്‍ കുണ്ടളശ്ശേരിയില്‍ ഒരു വീട്ടില്‍ കാറ്ററിങ് സ്ഥാപനം നടത്തി വരികയായിരുന്നു. ഇയാളുടെ സഹായിയാണ് സരിത എന്ന് പോലീസ് പറഞ്ഞു.

പാലക്കാട് നാര്‍ക്കോട്ടിക് ഡിവൈഎസ്പി അബ്ദുള്‍ മുനീര്‍, ഡിവൈഎസ്പിമാരായ എം. സന്തോഷ് കുമാര്‍ (മണ്ണാര്‍ക്കാട്), മനോജ് കുമാര്‍ (ഷൊര്‍ണൂര്‍), കോങ്ങാട് സിഐ ആര്‍. സുജിത്കുമാര്‍, എസ്‌ഐ വി. വിവേക്, ചെര്‍പ്പുളശ്ശേരി എസ്‌ഐ ഷബീബ് റഹ്‌മാന്‍, പാലക്കാട് ഡാന്‍സാഫ് ടീം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Content Highlights: A young man and woman were arrested in Kerala with 1.5kg of methamphetamine worth ₹50 lakh