ഒരു കൈയിൽ ഫോൺ മറുകൈയിൽ സ്റ്റിയറിങ്; വിദ്യാർഥികളുടെ ജീവൻ പണയംവെച്ച് ഡ്രൈവറുടെ സാഹസിക യാത്ര

കട്ടപ്പന: വിദ്യാർഥികളുമായി പോയ സ്കൂൾ ബസിൽ ഡ്രൈവറുടെ നിയമലംഘനം. ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും പിടിച്ച് അപകടകരമാം വിധത്തിലാണ് ഡ്രൈവർ സ്കൂൾ ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
കട്ടപ്പന കാഞ്ചിയാർ സ്വരാജ് സയൻ പബ്ലിക് സ്കൂൾ ബസിന്റെ ഡ്രൈവറാണ് ബസ് ഓടിച്ചുകൊണ്ടിരിക്കെ ഫോണിൽ സംസാരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഫോൺ വിളിച്ച് അമിത വേഗതയിൽ വാഹനം ഓടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും ഡ്രൈവറെ ശാസിച്ചെന്നും സ്കൂൾ അധികൃതർ പറഞ്ഞു.