ഗുണ്ടാനേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത്‌ ജിം സന്തോഷ് വധക്കേസ് പ്രതി

#ന്യൂസ് ഡെസ്ക്

കൊല്ലം: കരുനാഗപ്പള്ളിയിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് മുഖ്യ പ്രതി അലുവ അതുലിനെയാണ് ഒരു സംഘം വെട്ടിയത്. കാറിലെത്തിയ സംഘമാണ് കരുനാഗപ്പള്ളിയിൽ വെച്ച് അതുലിനെ ആക്രമിച്ചത്. ആക്രമണത്തിനുപിന്നിൽ മുൻവൈരാഗ്യമെന്ന് സൂചന. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

തിരക്കുള്ള റോഡിൽ വെച്ചാണ് അതുലിനെ അക്രമികൾ കാറിൽ നിന്ന് വലിച്ചിറക്കി  വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നോവയിലെത്തിയ സംഘം അതുൽ സഞ്ചരിച്ച കാറിലിടിക്കുകയായിരുന്നു. തുടർന്ന് ദേശീയപാതയുടെ പണി നടക്കുന്ന കുഴിയിലേക്ക് അതുലിന്റെ കാറിനെ വീഴ്ത്തിയ ശേഷം കൂട്ടമായി വടിവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പല കേസുകളിലും മുഖ്യപ്രതിയായിരുന്നു കൊല്ലപ്പെട്ട അതുൽ.

Content Highlights: Notorious gang leader Atul murdered in Karunagappalli., The attack was carried out by a group arriving in an Innova car., Accused was a prime suspect in the Gym Santhosh murder case., CCTV footage of the incident has been released to the public., Police suspect previous enmity as the primary motive.