കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം ‘പൊട്ടിക്കൽ’ സംഘം പിടിയിൽ; വിശദമായ അന്വേഷണത്തിന് പോലീസ്

#ന്യൂസ് ഡെസ്ക്
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം

കരിപ്പൂർ: സ്വർണം പൊട്ടിക്കൽ സംഘത്തിലെ 13 പേരെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പോലീസ് പിടികൂടി. സ്വർണവുമായി എത്തുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോകാൻ എത്തിയവരാണ് ഇവർ. രണ്ട് കാറുകളും ഒരു സ്‌കൂട്ടറും പിടിച്ചെടുത്തു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

വിമാനത്താവളത്തിന് പുറത്തും ഇന്റർനാഷണൽ അറൈവലിന് സമീപത്തും സംശയാസ്പദമായി കണ്ടെത്തിയവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് ഇവർ കുറ്റസമ്മതം നടത്തിയത്. അറസ്റ്റിലായവരിൽ ക്രിമിനൽ കുറ്റങ്ങളുൾപ്പെടെ പല കേസുകളിലേയും പ്രതികളും ഉൾപ്പെടുന്നുണ്ട്.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി അൻസാറിന്റേയും പരപ്പനങ്ങാടി സ്വദേശി അലി അക്ബറിന്റേയും നിർദേശപ്രകാരമാണ് പ്രതികൾ വിമാനത്താവളത്തിലെത്തിയത് എന്നാണ് ഇവർ പറഞ്ഞത്. ഇവർക്ക് പുറമേ വിമാനത്താവളത്തിന് പുറത്തുണ്ടായിരുന്നവർ രക്ഷപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്. 

Content Highlights: 13 suspects arrested at Karipur International Airport., The group intended to kidnap a passenger to seize gold., Police seized two cars and a scooter from the suspects., Key masterminds identified as Ansars and Ali Akbar., Ongoing investigation into the smuggling network.