കണ്ണൂരിൽ രാസലഹരിയുമായി യുവതിയും യുവാവും പിടിയിൽ; യുവതി മുൻപും ലഹരിക്കേസുകളിൽ പ്രതി

പാപ്പിനിശ്ശേരി(കണ്ണൂർ): മാരകലഹരിവസ്തുക്കളുമായി പാപ്പിനിശ്ശേരിയിൽനിന്ന് യുവതിയും യുവാവും എക്‌സൈസ് സംഘത്തിന്റെ പിടിയിലായി.
പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്‌പെക്ടർ ഇ.വൈ. ജസീറലിയും സംഘവും പാപ്പിനിശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് കല്ല്യാശ്ശേരി പാറക്കടവ് കോലത്തുവയലിലെ ഷിൽന നിവാസിലെ എ. ഷിൽന (32), വി.വി. ഹരികൃഷ്ണൻ (23) എന്നിവർ പിടിയിലായത്. ഷിൽനയിൽനിന്ന് 0.459 ഗ്രാമും ഹരികൃഷ്ണനിൽനിന്ന് 0.400 ഗ്രാമും മെത്താംഫിറ്റമിൻ പിടിച്ചെടുത്തു. ഇതേ കുറ്റത്തിന് ഷിൽന മുൻപും പിടിയിലായിട്ടുണ്ട്.
അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ജോർജ് ഫെർണാണ്ടസ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ വി.പി. ശ്രീകുമാർ, കെ. പങ്കജാക്ഷൻ, രജിരാഗ്, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ ജിഷ, ഷൈമ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.
Content Highlights: Excise sleuths nabbed a young couple in Pappinissery, Kannur, with significant quantities of methamphetamine. Learn more about the drug bust and arrests.