കുടവൂർ പള്ളിയുടെ ആംബുലൻസ് മോഷണംപോയി; പിന്നിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയും സുഹൃത്തുമെന്ന് സംശയം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

കല്ലമ്പലം: കുടവൂർ മുസ്‌ലിം ജമാഅത്ത് പള്ളിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസ് മോഷണംപോയി. ശനിയാഴ്ച രാത്രി 10.30-ഓടെയാണ് മോഷണം നടന്നത്. പള്ളിയുടെ മദ്രസയിൽ പഠിച്ചിരുന്ന പ്രായപൂർത്തിയാകാത്ത മുൻ വിദ്യാർഥിയും സുഹൃത്തുമാണ് മോഷണം നടത്തിയതെന്ന് സംശയിക്കുന്നു.

പള്ളിയുടെ കോമ്പൗണ്ടിനുള്ളിൽ കടന്നാണ് ആംബുലൻസുമായി കടന്നത്. ഇവർ വാഹനവുമായി വർക്കല ഭാഗത്തേക്കു പോയതായാണ് നിഗമനം. പള്ളിക്കമ്മിറ്റി ഭാരവാഹികൾ കല്ലമ്പലം പോലീസിൽ പരാതി നൽകി. വാഹനവും മോഷണം നടത്തിയവരെയും കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. സിസിടിവിയിൽ മോഷണദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

Content Highlights: Kallambalam Mosque Ambulance Stolen: Minor Suspected in Overnight Theft