ബ്രിട്ടീഷ് മ്യൂസിയത്തിൽ വൻ കവർച്ച; ആനക്കൊമ്പിലെ ബുദ്ധപ്രതിമയും അധിനിവേശകാലത്തെ അമൂല്യ പുരാവസ്തുക്കളും മോഷ്ടിച്ചു

ലണ്ടൻ: ബ്രിട്ടീഷ് അധിനിവേശ കാലഘട്ടത്തിലെ ഇന്ത്യൻ പുരാവസ്തുക്കൾ ഉൾപ്പെടെ അറുന്നൂറിലധികം അമൂല്യവസ്തുക്കൾ ബ്രിസ്റ്റോളിലെ മ്യൂസിയത്തിൽനിന്ന് മോഷ്ടിച്ചു. രണ്ട് മാസം മുമ്പാണ് മോഷണം നടന്നതെങ്കിലും ഇതിന്റെ വാർത്ത ഇപ്പോഴാണ് പുറത്തുവരുന്നത്. സെപ്റ്റംബർ 25-ന് പുലർച്ചെ ഒരു മണിക്കു ശേഷമായിരുന്നു മോഷണം.
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെയും കോമൺവെൽത്ത് ശേഖരത്തിന്റെയും ഭാഗമായിരുന്ന വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. സംഭവസ്ഥലത്ത് കണ്ട നാല് വെള്ളക്കാരായ പുരുഷന്മാരുടെ വീഡിയോ ദൃശ്യങ്ങൾ ഏവൻഡ് ആൻഡ് സോമർസെറ്റ് പോലീസ് പുറത്തുവിട്ടു. കൊള്ളക്കാരെ തിരിച്ചറിയാൻ പൊതുജനങ്ങൾ സഹായിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
നഷ്ടപ്പെട്ട വസ്തുക്കളിൽ ആനക്കൊമ്പുകൊണ്ടുള്ള ബുദ്ധപ്രതിമയും ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥന്റെ അരപ്പട്ടയുടെ ബക്കിളും ഉൾപ്പെടുന്നു. വലിയ സാംസ്‌കാരിക മൂല്യമുള്ള ഒട്ടേറെ വസ്തുക്കളുടെ മോഷണം വലിയ നഷ്ടമാണെന്ന് ഏവൻഡ് ആൻഡ് സോമർസെറ്റ് പോലീസിലെ ഡിറ്റക്ടീവ് കോൺസ്റ്റബിൾ ഡാൻ ബർഗൻ പറഞ്ഞു.
'ഈ വസ്തുക്കൾ, പലതും സംഭാവനയായി ലഭിച്ചവയാണ്, ബ്രിട്ടീഷ് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ശേഖരത്തിന്റെ ഭാഗമാണിത്. ഞങ്ങളുടെ അന്വേഷണങ്ങളിൽ പ്രധാനപ്പെട്ട സിസിടിവി അന്വേഷണങ്ങളും ഫോറൻസിക് പരിശോധനകളും ഇവർ സംസാരിക്കുന്നതും ബന്ധപ്പെടുന്നതും ഉൾപ്പെടുന്നു.' ബർഗൻ പറഞ്ഞു.
Content Highlights: Over 600 priceless Indian artifacts, including an ivory Buddha statue and East India Company items, stolen from Bristol Museum. Police seek public help to identify suspects.