ഹൈറിച്ച് ഉടമകള്‍ക്കെതിരേ ഇ.ഡി.യുടെ ലുക്കൗട്ട് നോട്ടീസ്; ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചുകാട്ടി

കൊച്ചി: ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി തട്ടിപ്പുകേസില്‍ ഒളിവില്‍പോയ ഉടമകള്‍ക്കെതിരേ ഇ.ഡി. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 'ഹൈറിച്ച്' ഉടമകളായ കെ.ഡി. പ്രതാപന്‍, ഭാര്യ ശ്രീന എന്നിവര്‍ക്കെതിരേയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ഇ.ഡി. റെയ്ഡിന് തൊട്ടുമുന്‍പാണ് ഇരുവരും ഒളിവില്‍പോയത്. ഇവരുടെ 55 ബാങ്ക് അക്കൗണ്ടുകളിലായുണ്ടായിരുന്ന 212 കോടി രൂപയുടെ നിക്ഷേപം അന്വേഷണസംഘം മരവിപ്പിച്ചിരുന്നു.
അതിനിടെ, ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്തിരുന്നത് കൊച്ചിയിലെ 'ജിപ്ര ബിസിനസ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയാണെന്ന് കണ്ടെത്തി. സോഫ്റ്റ് വെയറില്‍ കൃത്രിമം കാണിച്ച് ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചുകാട്ടിയെന്നായിരുന്നു അന്വേഷണത്തില്‍ വ്യക്തമായത്. ഈ സ്ഥാപനത്തിലും ഇ.ഡി. അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു.
Content Highlights: highrich online shoppe moneychain fraud case ed look out notice for kd prathapan and sreena