വീട്ടിൽ നിന്ന് 6.8 ലക്ഷം വിലമതിക്കുന്ന സ്വർണവും പണവും കവർന്നു; പ്രതി പോലീസ് പിടിയിൽ

മുംബെെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ വീട്ടിൽനിന്ന് 6.8 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്ന കേസിൽ 26-കാരനായ ഗ്രാഫിക് ഡിസെെനർ അറസ്റ്റിൽ. ജൂൺ 24 രാത്രിയിലാണ് മിരാ റോഡിലെ വീട്ടിൽ പ്രതി മോഷണം നടത്തിയത്.
വീട്ടിനുളളിൽ പൂച്ചയുടെ ശബ്ദം കേട്ടാണ് വീട്ടുടമസ്ഥയായ സ്ത്രീ ഉണർന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ അലമാര കൊള്ളയടിക്കപ്പെട്ടതായും 77 ഗ്രാം സ്വർണാഭരണങ്ങളും 9,000 രൂപയുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായും കണ്ടെത്തി.
മോഷണത്തെ തുടർന്ന് 58-കാരിയായ സ്ത്രീയുടെ പരാതിയിൽ പോലീസ് ഭവനഭേദനത്തിനും മോഷണത്തിനും കേസെടുത്തു. മിരാ റോഡ് പോലീസ് നടത്തിയ അന്വേഷണത്തില്‍ 24 മണിക്കൂറിനുള്ളിലാണ് പ്രതിയെ പിടികൂടിയത്. നേപ്പാൾ സ്വദേശിയായ പ്രതി മോഷണം നടത്തിയ വീടിന്റെ സമീപവാസി കൂടിയാണ്.
ചോദ്യം ചെയ്യലില്‍ പ്രതിയില്‍ നിന്ന് 69 ഗ്രാം സ്വര്‍ണം പോലീസ് വീണ്ടെടുത്തു. മോഷ്ടിച്ച ബാക്കി സ്വര്‍ണത്തിനായുള്ള അന്വേഷണത്തിലാണ് നിലവില്‍ പോലീസ്. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പോലീസ് സ്ഥിരീകരിച്ചു. മിരാ റോഡ് പോലീസ് സ്റ്റേഷനില്‍ പ്രതിക്ക് എതിരെ മുന്‍പ് രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Content Highlights: graphic designer theft 6.8 lakh from house in thane