‘കള്ളനെന്ത് സെമിത്തേരി’; പത്തനംതിട്ടയിൽ കുടുംബ കല്ലറയുടെ ഗ്രാനൈറ്റ് മോഷണം പോയി

#നിതിന്‍ തോമസ് / മാതൃഭൂമി ന്യൂസ്
മങ്കുഴിപ്പടി മാര്‍ത്തോമ്മാ പള്ളി, സെമിത്തേരിയിൽ ഗ്രാനൈറ്റ് മോഷണം പോയ കുടുംബ കല്ലറ
മങ്കുഴിപ്പടി മാര്‍ത്തോമ്മാ പള്ളി, സെമിത്തേരിയിൽ ഗ്രാനൈറ്റ് മോഷണം പോയ കുടുംബ കല്ലറ

പത്തനംതിട്ട: പള്ളി സെമിത്തേരിയിൽ കള്ളൻ കയറി. പത്തനംതിട്ട മല്ലപ്പള്ളി മങ്കുഴിപ്പടി സെഹിയോൻ മാർത്തോമ്മാ പള്ളി (വെട്ടോലി പള്ളി) സെമിത്തേരിയിലാണ് മോഷണം നടന്നത്. ടി.എസ്. വർഗീസ്, ഏലിയാമ്മ വർഗീസ് എന്നിവരെ അടക്കം ചെയ്തിട്ടുള്ള താണിക്കൽ കുടുംബ കല്ലറയുടെ മുകൾ ഭാഗത്ത് പാകിയിരുന്ന വലിയ ഗ്രാനൈറ്റ് ഷീറ്റാണ് മോഷണം പോയത്. ഇടവക അധികൃതരുടെ പരാതിയിൽ കീഴ്‌വായ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Content Highlights: A granite slab installed on a family tomb was stolen from the Mar Thoma Church cemetery at Manguzhippadi in Mallappally, Pathanamthitta. Keezhvaipur police launched an investigation using CCTV footage following a complaint.