വസ്ത്രങ്ങളില്‍ രഹസ്യ അറകളുണ്ടാക്കി 35 ലക്ഷത്തിന്റെ സ്വര്‍ണം കടത്തി; തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റിൽ

തിരുവനന്തപുരം: വസ്ത്രങ്ങള്‍ക്കുളളില്‍ രഹസ്യ അറയുണ്ടാക്കി സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടുയാത്രക്കാരെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കസ്റ്റംസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ യാത്രക്കാരില്‍നിന്ന് അരക്കിലോയോളം തൂക്കമുളള 35.14 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്.
കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് സ്വര്‍ണം പിടിച്ചെടുത്തത്. കഴിഞ്ഞദിവസം സൗദി അറേബ്യയിലെ ദമാമില്‍ നിന്നെത്തിയ വിമാനത്തിലാണ് പ്രതികള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍, നാണയങ്ങള്‍, മാല എന്നിവയാണ് കണ്ടെടുത്തത്. ഇവര്‍ക്കെതിരെ കസ്റ്റംസ് കേസെടുത്തു.
Content Highlights: gold smugglers arrested by customs official at trivandrum airport