19-കാരിയെ ലൈംഗികചൂഷണത്തിനിരയാക്കി; പ്രതികളായ മൂന്ന് സ്ത്രീകൾക്ക് കഠിനതടവ്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബെംഗളൂരു: പത്തൊമ്പതുകാരിയെ ലൈംഗികചൂഷണത്തിന് ഇരയാക്കിയ കേസിൽ ചിക്കബെല്ലാപുരയിലെ മൂന്നു സ്ത്രീകൾക്ക് കോടതി ഏഴുവർഷം കഠിനതടവും പിഴയും വിധിച്ചു. ചിക്കബെല്ലാപുര സ്വദേശിനികളായ വെങ്കിട്ടരമണമ്മയ്ക്ക് ഏഴുവർഷം കഠിനതടവും 7000 രൂപ പിഴയും കൂട്ടുപ്രതികളായ ലക്ഷ്മി നരസമ്മയ്ക്ക് ഏഴുവർഷം കഠിനതടവും 10,000 രൂപ പിഴയും ശാരദയ്ക്ക് ഏഴുവർഷം കഠിനതടവും 15,000 രൂപ പിഴയുമാണ് ചിക്കബെല്ലാപുര ഒന്നാം അഡിഷണൽ സെഷൻസ് കോടതി വിധിച്ചത്.

2022-ലാണ് കേസിനാസ്പദമായ സംഭവം. ബ്യൂട്ടി പാർലറിൽ ജോലി വാഗ്ദാനംചെയ്ത് 19-കാരിയെ ബെംഗളൂരുവിലും ഡൽഹിയിലുമെത്തിച്ച് ലൈംഗികവൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നു. രണ്ടുമാസത്തിനുശേഷം പെൺകുട്ടി രക്ഷപ്പെട്ട് നാട്ടിലെത്തി വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് സൂപ്രണ്ട് കുശാൽ ചൗക്സിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് പ്രതികളെ അറസ്റ്റുചെയ്തത്.

Content Highlights: Chikkaballapur Trio Sentenced to 7 Years for Exploiting 19-Year-Old Girl