'മകൾക്ക് പ്രത്യേക ക്യാബിൻ വേണമെന്ന് ആവശ്യം, ഭീഷണി'; പൂജ ഖേദ്കറുടെ പിതാവിനെതിരേ കേസ്

പൂജ ഖേദ്കര്‍ | Photo Courtesy: x.com/TheNewswale
പൂജ ഖേദ്കര്‍ | Photo Courtesy: x.com/TheNewswale

പൂണെ: വിവാദങ്ങളിലൂടെ വാർത്തകളിലിടം പിടിച്ച മുൻ ഐ.എ.എസ്. ട്രെയിനി പൂജ ഖേദ്കറുടെ പിതാവ് ദിലീപ് ഖേദ്കറിനെതിരേ കേസ്.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി പൂണെ ജില്ലാ കളക്ടറേറ്റിലെ തഹസിൽദാർ ദീപക് അകാഡെ ആണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ദിലീപ് ഖേദ്കറിനെതിരേ ബണ്ട്ഗാർഡ് പോലീസ് കേസെടുത്തു.

പൂജ ഖേദ്കർക്ക് അസിസ്റ്റന്‍റ് കളക്ടറായി നിയമനം ലഭിച്ച ഉടൻ, ഓഫീസ് സന്ദർശിച്ച ദിലീപ് ഖേദ്കർ, മകൾക്ക് ക്യാബിൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഐ.പി.സി. 186, 504, 506 വകുപ്പുകൾ പ്രകാരമാണ് പൂണെ പോലീസ് കേസെടുത്തിരിക്കുന്നതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. 

Content Highlights: fresh case against puja khedkar father