അദാര്‍ പൂനവാലയെന്ന വ്യാജേന സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് വാട്‌സ്ആപ് സന്ദേശം; തട്ടിയത് ഒരു കോടി രൂപ

Adar Poonawalla | Photo: PTI
Adar Poonawalla | Photo: PTI

ന്യൂഡൽഹി: വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സി.ഇ.ഒ. അദാർ പുനവാലായാണെന്ന് തെറ്റിദ്ധരിപ്പിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒരു കോടി രൂപ തട്ടി. വാട്സാപ്പ് വഴി സന്ദേശമയച്ചായിരുന്നു 'വ്യാജൻ' തട്ടിപ്പ് നടത്തിയത്.

അദാർ പുനവാലായാണെന്നും ഒരു കോടി രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നുമാവശ്യപ്പെട്ട് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായ സതീഷ് ദേശ്പാണ്ഡെയ്ക്കാണ് വാട്സാപ്പ് വഴി സന്ദേശം ലഭിച്ചത്. എത്രയും പെട്ടെന്ന് പണം ട്രാൻസ്ഫർ ചെയ്യണമെന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സന്ദേശത്തിൽ ഉൾപ്പെടുത്തിയിരുന്നു. 

സന്ദേശം അയച്ചിരിക്കുന്നത് പുനെവാലയാണെന്ന് തെറ്റിദ്ധരിക്കുകയും കമ്പനി ഉദ്യോഗസ്ഥർ 1,01,01,554 രൂപ ഉടൻതന്നെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊടുക്കുകയുമായിരുന്നു. എന്നാൽ താൻ ഇത്തരത്തിൽ ഒരു സന്ദേശം അയച്ചിട്ടില്ലെന്ന് വ്യക്തമായതോടെയാണ് പൂനവാല ബണ്ട് ഗാർഡൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് വിശദമായിഅന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. 

Content Highlights: Fraudsters dupe Serum Institute of Rs 1 cr by asking for money transfer in CEO's name