ബാഗില്‍ 6 കിലോ ഹൈബ്രിഡ് കഞ്ചാവ്; ഫാഷന്‍ ഡിസൈനറായ യുവാവ് കൊച്ചിയില്‍ പിടിയില്‍; പ്രതിഫലം ഒരുലക്ഷം രൂപയും വിമാനടിക്കറ്റും

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആറുകിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ഫാഷന്‍ ഡിസൈനറായ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ജലീലി(29)ല്‍നിന്നാണ് കസ്റ്റംസ് കഞ്ചാവ് പിടിച്ചെടുത്തത്. വിപണിയില്‍ ഇതിന് ആറുകോടിയോളം രൂപ വിലവരുമെന്ന് കസ്റ്റംസ് പറഞ്ഞു.
ബാങ്കോക്കില്‍നിന്ന് സിങ്കപ്പുർ വഴിയാണ് അബ്ദുള്‍ ജലീല്‍ കൊച്ചിയിലെത്തിയത്. സംശയം തോന്നി ഇയാളുടെ ബാഗ് വിശദമായി പരിശോധിച്ചതോടെയാണ് കവറുകളില്‍ പൊതിഞ്ഞ് സൂക്ഷിച്ച ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. ഒരുലക്ഷം രൂപയും വിമാനടിക്കറ്റുമാണ് കഞ്ചാവ് കടത്തിന് ഇയാള്‍ക്ക് പ്രതിഫലം ലഭിച്ചിരുന്നതെന്നും കസ്റ്റംസ് പറഞ്ഞു.
സിങ്കപ്പുർ വഴിയാണ് കൊച്ചിയിലേക്ക് ഹൈബ്രിഡ് കഞ്ചാവെത്തുന്നത്. അതിനാല്‍ തന്നെ സിങ്കപ്പുരില്‍നിന്ന് വരുന്ന യാത്രക്കാരെ കസ്റ്റംസ് കര്‍ശനമായി നിരീക്ഷിച്ചുവരുന്നുണ്ട്. ഈ പരിശോധനയിലാണ് ഫാഷന്‍ ഡിസൈനറായ അബ്ദുള്‍ ജലീലും കുടുങ്ങിയത്.
Content Highlights: A 29-year-old fashion designer was apprehended at Kochi airport with 6kg of hybrid cannabis, valued at ₹6 crore. He was carrying it from Bangkok via Singapore for a reward.