തൃശ്ശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; പിക്കപ്പില്‍ കടത്തുകയായിരുന്ന 1750 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

#മാതൃഭൂമി ന്യൂസ്
പിടികൂടിയ സ്പിരിറ്റ് വാഹനത്തില്‍നിന്ന് മാറ്റുന്നു | Screengrab: Mathrubhumi News
പിടികൂടിയ സ്പിരിറ്റ് വാഹനത്തില്‍നിന്ന് മാറ്റുന്നു | Screengrab: Mathrubhumi News

തൃശ്ശൂര്‍: തൃശ്ശൂരില്‍ എക്‌സൈസിന്റെ നേതൃത്വത്തില്‍ വന്‍ സ്പിരിറ്റ് വേട്ട. പിക്കപ്പ് ലോറിയില്‍ കടത്തുകയായിരുന്ന 1750 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പറവൂര്‍ സ്വദേശികളായ നാലുപേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. 

ദേശീയപാതയില്‍ പട്ടിക്കാട് വെച്ചാണ് എക്‌സൈസ് സംഘം പിക്കപ്പ് ലോറിയില്‍ കടത്തുകയായിരുന്ന സ്പിരിറ്റ് പിടിച്ചെടുത്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 

Content Highlights: excise seized spirit in thrissur