വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി; 20 പവനും പണവും കാണാനില്ല, കൊല കവർച്ചയ്ക്കിടെയെന്ന് സംശയം

നാഗർകോവിൽ: ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തി 20 പവൻ ആഭരണങ്ങളും 25,000 രൂപയും കവർന്നു. വടിവീശ്വരത്തിനു സമീപം തേരടിമൂട് സ്വദേശി ചിന്നമ്മ (78) ആണ് കൊല്ലപ്പെട്ടത്.
പെൺമക്കളുടെ വിവാഹശേഷം ചിന്നമ്മ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ഞായറാഴ്ച ഉച്ചയോടെ ഒരു മകൾ പതിവുപോലെ ആഹാരം കൊടുക്കാൻ വീട്ടിൽ എത്തിയിരുന്നു. വൈകീട്ട് മറ്റൊരു മകൾ എത്തിയപ്പോഴാണ് ചിന്നമ്മയെ കഴുത്തറത്ത നിലയിൽ കണ്ടത്.
ചിന്നമ്മ ധരിച്ചിരുന്ന ആഭരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കവർന്നിരുന്നു. കോട്ടാർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു.
കൈകൾ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടതെന്നും കവർച്ചയ്ക്കായി കൊലപാതകം നടത്തിയതായിരിക്കുമെന്നും പോലീസ് പറയുന്നു.
Content Highlights: 78-year-old Chinnamma found murdered in her home near Nagercoil. 20 sovereigns of gold and Rs 25,000 stolen from the house. Police suspect robbery as the primary motive behind the crime. Kottar police have registered a case and started an investigation.