14-കാരിയുടെ പരാതി; ചേര്‍ത്തലയില്‍ സിപിഐ പ്രാദേശിക നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

#മാതൃഭൂമി ന്യൂസ്
ആലപ്പുഴയില്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ സി.പി.ഐ. പ്രാദേശിക നേതാവ് സി.വി. സതീശന്‍, Screengrab | mathrubhumi news
ആലപ്പുഴയില്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ സി.പി.ഐ. പ്രാദേശിക നേതാവ് സി.വി. സതീശന്‍, Screengrab | mathrubhumi news

ആലപ്പുഴ: ചേര്‍ത്തലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സി.പി.ഐ. പ്രാദേശിക നേതാവ് സി.വി. സതീശന്‍ പിടിയില്‍. ഇയാളെ പോക്‌സോ കേസ് ചുമത്തി അറസ്റ്റുചെയ്തു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പതിന്നാലുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അന്‍പത്താറുകാരനായ ഇയാളെ അറസ്റ്റുചെയ്തത്. സി.പി.ഐ.യുടെ ചേര്‍ത്തല സൗത്ത് മണ്ഡലം കമ്മിറ്റി അംഗവും കുറുപ്പംകുളങ്ങര മുന്‍ ലോക്കല്‍ സെക്രട്ടറിയുമാണ്. 

പതിന്നാലുകാരി നല്‍കിയ പരാതിയെടത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. പട്ടികജാതി സഹകരണ സംഘത്തിന്റെ പ്രസിഡന്റുകൂടിയാണിയാള്‍. ഈ നിലയിലാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള പരിചയം മുതലെടുത്തുകൊണ്ട് പതിന്നാലുകാരിയെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. 

സ്‌കൂളില്‍ കൗണ്‍സിലിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. ഇതോടെ സ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് സതീശനെ അറസ്റ്റുചെയ്യുകയായിരുന്നു. പിന്നാലെ കോടതിയില്‍ ഹാജരാക്കി. 

അതിനിടെ ഇയാളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി സി.പി.ഐ. അറിയിച്ചു. 

Content Highlights: cpi leader arrest in alappuzha, pocso case