കോയമ്പത്തൂരിൽ പിടിച്ചത് ഏഴുകോടിയുടെ ഹൈഡ്രോ കഞ്ചാവ്; സിങ്കപ്പൂരില്‍നിന്നെത്തിയ മലയാളികൾ അറസ്റ്റിൽ

പ്രതീകാത്മകചിത്രം (ഫയൽചിത്രം)
പ്രതീകാത്മകചിത്രം (ഫയൽചിത്രം)

കോയമ്പത്തൂര്‍: സിങ്കപ്പൂരില്‍നിന്ന് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ എത്തിയ കോട്ടയം സ്വദേശികളില്‍നിന്ന് ഏഴുകോടിയുടെ കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് എയര്‍ ഇന്റലിജന്‍സ് യൂണിറ്റും കസ്റ്റംസും നടത്തിയ പരിശോധനയിലാണ്  ഉയര്‍ന്ന നിലവാരത്തിലുള്ള ഹൈഡ്രോ പോണിക് കഞ്ചാവ് പിടിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. 

കോട്ടയം സ്വദേശികളായ മുജീബ്, സുഹൈല്‍ ഉബൈദുള്ള എന്നിവരെ അറസ്റ്റ് ചെയ്തു. രണ്ടുപേരുടെയും ബാഗില്‍നിന്ന് 6.73 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: hydroponic cannabis worth 7 crore rupees seized from Kottayam natives at Coimbatore Airport.