ചേവായൂർ സഹ. ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷം: സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
എം.ഗിരീഷ്
എം.ഗിരീഷ്

കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് അറസ്റ്റിൽ. കഴിഞ്ഞവർഷം നവംബർ 16-ന് നടന്ന ചേവായൂർ സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിലായിരുന്നു സംഘർഷം.

പ്രത്യേക അന്വേഷണ സംഘമാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. സി.പി.എം. ബ്രാഞ്ച് അംഗം സി.പി. ജലീലും അറസ്റ്റിലായിട്ടുണ്ട്. മുക്കം സ്വദേശി സിറാജുദ്ദീനെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിലാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. ഈ കേസിൽ ആകെ അഞ്ചു പ്രതികളാണുള്ളത്.

എം.ഗിരീഷിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയപ്രേരിതമാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം. മെഹബൂബ് ആരോപിച്ചു. വസ്തുതാപരമല്ലെന്ന് കണ്ട് നേരത്തെ പെൻഡിങ്ങിൽ വെച്ച കേസാണിത്. കള്ളക്കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്തതാണെന്നും ഭരണസ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയപ്രേരിതമായ വേട്ടയാടൽ നടക്കുകയാണെന്നും മെഹബൂബ് പറഞ്ഞു. കേസ് വിശ്വസനീയമല്ലെന്നും ഇതിനു പിന്നിൽ ഗൂഢാലോചന നടന്നെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: CPM Kozhikode district secretariat member M Gireesh arrested by a special investigation team., Arrest is linked to the violence during the Chevayur Cooperative Bank managing committee election on November 16 last year., CPM branch member CP Jaleel was also arrested for allegedly attacking Sirajudeen from Mukkam., CPM district secretary M Mehboob condemned the arrest, calling it politically motivated and a false case.