പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ‘സ്റ്റോറി’യിട്ടു; ചെർപ്പുളശ്ശേരി സ്വദേശിയുടെ പേരിൽ കേസ്

ചെർപ്പുളശ്ശേരി: പൂച്ചയെ കൊന്ന് സാമൂഹികമാധ്യമത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ചെർപ്പുളശ്ശേരി മഠത്തിപ്പറമ്പ് പാലപ്പുഴ വീട്ടിൽ ഷജീറിന്റെ (32) പേരിൽ ചെർപ്പുളശ്ശേരി പോലീസ് കേസെടുത്തു. ലോറിഡ്രൈവറാണ് ഷജീർ.
പൂച്ചയ്ക്ക് ആഹാരം കൊടുക്കുന്നതും തുടർന്ന് ഇതിനെ കൊന്ന് തലയും മറ്റ് അവയവങ്ങളും വേർതിരിച്ചു വെച്ചിരിക്കുന്നതുമായ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. ലോറിയുടെ ക്യാബിനിൽവെച്ച് ചിത്രീകരിച്ചതായിരുന്നു ദൃശ്യങ്ങൾ.
മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് ചെർപ്പുളശ്ശേരി പോലീസ് ഇൻസ്പെക്ടർ ബിനു തോമസ് പറഞ്ഞു.
അനിമൽ റസ്ക്യൂ പ്രവർത്തകൻ തിരുവാഴിയോട് സ്വദേശി ജിനേഷ് നൽകിയ പരാതിയിലാണ് നടപടി.
Content Highlights: man kills mutilates cat; post picture as whatsapp story, case registered