മൊത്തക്കച്ചവടക്കാരില്‍ നിന്ന് വാങ്ങി പത്തിരട്ടി വിലയ്ക്ക് വില്‍പന; 5 ലക്ഷം രൂപയുടെ കഞ്ചാവ് പിടിച്ചു

കൊച്ചി : എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട. അഞ്ചുലക്ഷത്തോളം രൂപയുടെ കഞ്ചാവുമായി യുവാവ് പോലീസിന്‍റെ പിടിയിലായി. ചൊവ്വാഴ്ചയാണ് ആന്ധ്രയില്‍ നിന്നും ഒഡിഷയില്‍ നിന്നും കഞ്ചാവ് മൊത്തമായി എത്തിക്കുന്ന ശൃംഖലയിലെ പ്രധാനിയായ റിന്‍സണ്‍ പോലീസ് പിടിയിലായത്.
ആര്‍.പി.എഫും ക്രൈം ഇന്റലിജന്റ്‌സ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. നേരെത്തെയും റിന്‍സണ്‍ ഒഡിഷയില്‍ നിന്നും ആന്ധ്രയില്‍ നിന്നുമെല്ലാം കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
മൊത്തകച്ചവടക്കാരില്‍ നിന്നും കഞ്ചാവ് വാങ്ങി പത്തിരട്ടി വിലയ്ക്കാണ് വിറ്റിരുന്നതെന്നും പോലീസിനോട് ഇയാള്‍ പറഞ്ഞു.പ്രധാനമായും പത്തനംതിട്ട കേന്ദ്രീകരിച്ചാണ് വില്‍പന നടത്തിയിരുന്നത്. കോടതിയില്‍ ഹാജാരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: A young man was arrested at Ernakulam South Station with Rs. 5 lakh worth cannabis.