'ഇനി വാതുറക്കില്ല!'; കോടതിയിൽ നിരുപാധികം മാപ്പുപറഞ്ഞ് ബോബി ചെമ്മണൂർ; കേസ് തീര്‍പ്പാക്കി

കൊച്ചി: ജാമ്യ ഉത്തരവിന് പിന്നാലെയുണ്ടായ നാടകീയസംഭവങ്ങളില്‍ കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണൂര്‍. കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ മുന്‍പിലാണ് അദ്ദേഹത്തിന്റെ അഭിഭാഷകന് ക്ഷമാപണം നടത്തിയത്. ഇതോടെ ക്ഷമാപണം സ്വീകരിച്ച കോടതി, ഈ കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.
ബോബി ചെമ്മണൂര്‍ ഇനി വാ തുറക്കില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിക്ക് ഉറപ്പുനല്‍കിയത്. നിരുപാധികം മാപ്പുനല്‍കണമെന്നും അപേക്ഷിച്ചു. മാധ്യമങ്ങളെ കണ്ടപ്പോള്‍ ബോബിക്ക് നാക്കുപിഴച്ചതാണെന്നും കോടതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് കോടതി മാപ്പ് സ്വീകരിച്ച് സ്വമേധയാ എടുത്ത കേസ് തീര്‍പ്പാക്കിയത്. കോടതിക്കെതിരേ യുദ്ധപ്രഖ്യാപനം നടത്തേണ്ടെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് ബോബിയുടെ അഭിഭാഷകനെ ഓര്‍മിപ്പിച്ചു.
കോടതിയോട് യുദ്ധം വേണ്ടെന്നായിരുന്നു ഹൈക്കോടതി ബോബിയുടെ അഭിഭാഷകനോട് പറഞ്ഞത്. ഒളിമ്പിക്സ് മെഡല്‍ കിട്ടിയപോലെയാണ് ബോബി ചെമ്മണൂര്‍ പെരുമാറിയതെന്നും ഹൈക്കോടതി പറഞ്ഞു.
Content Highlights: boby chemmanur case in highcourt