ആവശ്യപ്പെട്ട കമ്പനിയുടെ ബിയര്‍ നല്‍കിയില്ല; കുപ്പി പൊട്ടിച്ച് ബിവറേജസ് ജീവനക്കാരനെ ആക്രമിച്ചു

അറസ്റ്റിലായ അന്‍സ്
അറസ്റ്റിലായ അന്‍സ്

കോട്ടയം: ആവശ്യപ്പെട്ട കമ്പനിയുടെ മദ്യം നല്‍കാത്തതിന് ബിവറേജസ് ജീവനക്കാരനെ ആക്രമിച്ച സംഭവത്തില്‍ ആര്‍പ്പൂക്കര ഈസ്റ്റ് പനമ്പാലം കാരിമറ്റത്തില്‍ വീട്ടില്‍ എച്ച്.അന്‍സിനെ (42) പോലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞദിവസം വൈകീട്ട് ഗാന്ധിനഗറിലെ ബിവറേജ്‌സ് ഷോപ്പിലായിരുന്നു സംഭവം. ആവശ്യപ്പെട്ട ബിയറിനുപകരം ജീവനക്കാരന്‍ മറ്റൊരുകമ്പനിയുടെ ബിയര്‍ നല്‍കിയതിനെ തുടര്‍ന്നായിരുന്നു അക്രമം. ജീവനക്കാരനെ ബിയര്‍ കുപ്പി പൊട്ടിച്ചാണ് ആക്രമിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: bevco employee attacked in kottayam