'മാഡം' എന്ന് വിളിച്ചു, തിരിഞ്ഞുനോക്കിയപ്പോള്‍ സ്വയംഭോഗം ചെയ്യാന്‍ തുടങ്ങി; ബെംഗളൂരുവില്‍ യുവതിക്കു നേരേ ലൈംഗികാതിക്രമം

ബെംഗളൂരു: ഇന്ദിരാനഗറില്‍ പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം. ശനിയാഴ്ച രാവിലെ തന്റെ നായയുമായി നടക്കാനിറങ്ങിയ 33-വയസുകാരിക്കു നേരെയാണ് അതിക്രമുണ്ടായത്. അജ്ഞാതനായ ഒരാള്‍ പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
പേടിച്ചുപോയ യുവതി വീട്ടിലേക്ക് ഓടി. ഇക്കാര്യം സഹോദരിയെ അറിയിച്ചു. ഇരുവരും പിന്നീട് ഒരു സുഹൃത്തിന്റെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്ദിരാനഗര്‍ പോലീസ് അജ്ഞാതനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 75 പ്രകാരം പരസ്യമായി മോശമായി പെരുമാറിയതിനും ലൈംഗിക പീഡനത്തിനുമാണ് കേസ്.
Content Highlights: A woman was sexually assaulted in Bengaluru`s Indiranagar while on a morning walk. An unknown man exposed himself and masturbated. Police are investigating.