നൂറുരൂപ നൽകാത്തതിന്‌ യുവാവിനെ വെട്ടിക്കൊന്നയാൾക്ക് ജീവപര്യന്തം, 25000 രൂപ പിഴ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: pics4news
പ്രതീകാത്മക ചിത്രം | Photo: pics4news

ബെംഗളൂരു: നൂറുരൂപ നൽകാൻ വിസമ്മതിച്ച യുവാവിനെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും. ജയനഗർ സ്വദേശിയായ വീരമണികണ്ഠ എന്ന വിജയ്‌യെയാണ് കോടതി ശിക്ഷിച്ചത്.

2018 ജൂലായ് 17-നായിരുന്നു കേസിനാസ്പദമായ സംഭവം. ശകംബരി നഗറിലെ ദിനകരനെയാണ്‌ (34) പ്രതി വെട്ടിക്കൊന്നത്. ദിനകരനോട് വീരമണികണ്ഠ 100 രൂപ ആവശ്യപ്പെട്ടു. എന്നാൽ, മുൻപ് കടംനൽകിയ തുക തിരികെ നൽകാതെ പണം തരില്ലെന്ന് ദിനകരൻ പറഞ്ഞു. ഇതോടെ വീരമണികണ്ഠ കൈയിലുണ്ടായിരുന്ന കത്തികൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു.

ബെംഗളൂരുവിലെ അഡീഷണൽ സിറ്റി സെഷൻസ് കോടതിയാണ് പ്രതിയെ ജീവപര്യന്തം ശിക്ഷിച്ചത്. പിഴത്തുക ദിനകരന്റെ ഭാര്യക്ക്‌ നൽകാനും കോടതി ഉത്തരവിട്ടു.

Content Highlights: A Bengaluru court sentenced Veeramanikanta to life imprisonment for murder., The incident occurred on July 17, 2018, in Shakambari Nagar., The victim, Dinakaran (34), was killed after refusing to give 100 rupees due to a previous unpaid debt., The court also ordered a fine of 25,000 rupees to be paid to the victim's wife.