ബേക്കല്‍ ബീച്ച് ഫെസ്റ്റിനിടെ പഞ്ചായത്ത് പ്രസിഡന്റിന്റെ ബൈക്ക് മോഷണംപോയി; അന്വേഷണം കര്‍ണാടകയിലേക്ക്

ഉദുമ(കാസര്‍കോട്): ബേക്കല്‍ ബീച്ച് ഫെസ്റ്റിനിടെ പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍ പനയാലിന്റെ ബൈക്ക് മോഷണം പോയി. അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ച് പോലീസ്. കെ.എല്‍. 60 കെ. 8905 റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ബുള്ളറ്റ് കണ്ടെത്താനാണ് സംസ്ഥാനത്തിന് പുറത്തേക്ക് ബേക്കല്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്.
കഴിഞ്ഞ 27-ന് രാവിലെ പ്രസിഡന്റ് വീട്ടില്‍നിന്ന് പള്ളിക്കര പഞ്ചായത്ത് ഓഫീസിലേക്ക് വന്ന വാഹനം മതില്‍ക്കെട്ടിനുള്ളില്‍ നിര്‍ത്തിയിട്ട ശേഷം ബീച്ച് ഫെസ്റ്റ് അടക്കമുള്ള ഔദ്യോഗിക തിരക്കുകളിലേക്ക് പോയി.
29-ന് വൈകിട്ട് വണ്ടിയെടുക്കാന്‍ എത്തിയപ്പോഴാണ് മോഷണം പോയതറിഞ്ഞത്. ഇന്ധനം കുറവായതിനാലും ടാങ്ക് തുറക്കേണ്ട താക്കോല്‍ ഇല്ലാത്തതുകൊണ്ടും മോഷ്ടാക്കള്‍ വാഹനം വഴിയിലെവിടെയെങ്കിലും ഉപേക്ഷിക്കുമെന്ന നിഗമനത്തില്‍ ഒരുദിവസം സ്വന്തം നിലയില്‍ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ 30-ന് ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് ഇന്‍സ്‌പെക്ടര്‍ യു.പി.വിപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.
Content Highlights: bekal beach fest bike theft