ബീമാപളളിയിൽ വീട്ടിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ചു; പ്രതികളിലൊരാൾ അറസ്റ്റിൽ

പൂന്തുറ: ബീമാപളളി ആസാദ് നഗറിന് സമീപം വീടിന്റെ പിൻവാതിൽ തുറന്നെത്തിയ മോഷ്ട്ക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചുലക്ഷം രൂപയുടെ നാലേമുക്കാൽ പവന്റെ സ്വർണാഭരണങ്ങളും 15000 രൂപയും മോഷ്ടിച്ചു. സംഭവത്തിൽ പ്രതികളിലൊരാളെ പൂന്തുറ പോലീസ് അറസ്റ്റുചെയ്തു. രണ്ടാമനായി തിരച്ചിൽ തുടരുന്നു. ബീമാപളളി സ്വദേശി മാഹീൻകണ്ണിനെ(20) ആണ് അറസ്റ്റുചെയ്തത്. ആസാദ് നഗറിലെ രാജിലയുടെ വീട്ടിലായിരുന്നു മോഷണം. കുടുംബത്തോടൊപ്പം വെളളിയാഴ്ച രാത്രിയോടെ ബീമാപളളി ഉറൂസിൽ പങ്കെടുക്കാൻ പോയിരുന്നു.
അർധരാത്രിയോടെ എത്തിയ പ്രതികളിലൊരാൾ വാതിലിനോട് ചേർന്നുളള ജനാലതുറന്ന് കതകിന്റെ കുറ്റിയെടുത്താണ് അകത്ത് കടന്നത് തുടർന്ന് അലമാര കുത്തിത്തുറന്ന് ആഭരണങ്ങളും പണവും കവർന്നു. വീട്ടുകാർ ശനിയാഴ്ച പുലർച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൂന്തുറ പോലീസിനെ അറിയിച്ചു. സി.ഐ. അജിത്കുമാർ,എസ്.ഐ. മാരായ എസ്.എസ്. ശ്രീജിത്ത്, എസ്.നിതിൻ, ബിജുകുമാർ എന്നിവരുടെ നേത്യത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒരാൾ പിടിയിലായത്.
Content Highlights: 4.7 sovereigns of gold and Rs 15,000 stolen from a house in Azad Nagar, Beemapally., The theft occurred while the family attended the Beemapally Uroos festival., Poontura police arrested 20-year-old Maheenkannu in connection with the crime., Hunt is underway for the second accused.