യെദ്യൂരപ്പയ്‌ക്കെതിരെ POCSO കേസ്; സഹായം തേടിയെത്തിയപ്പോള്‍ ലൈംഗികാതിക്രമം നേരിട്ടെന്ന് പരാതി

ബി.എസ് യെദ്യൂരപ്പ | Photo:PTI
ബി.എസ് യെദ്യൂരപ്പ | Photo:PTI

ബെം​ഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസ്. 17 വയസ്സുകാരിയുടെ അമ്മയുടെ പരാതിയിന്മേലാണ് നടപടി. ബെം​ഗളൂരു സദാശിവന​ഗർ പോലീസാണ് കേസെടുത്തത്. 

വ്യാഴാഴ്ച വൈകുന്നേരത്തോടെ കുട്ടിയ്ക്കൊപ്പം സ്റ്റേഷനിലെത്തിയാണ് ഇവർ പരാതി സമർപ്പിച്ചത്. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ മുൻ മുഖ്യമന്ത്രിക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. 2024 ഫെബ്രുവരി രണ്ടിന് യെദ്യൂരപ്പയുടെ സഹായം തേടാൻ പോയതിനിടെയായിരുന്നു ലൈം​ഗികാതിക്രമമെന്നാണ് പരാതിയിൽ പറയുന്നത്. 

അതേസമയം, ആരോപണങ്ങൾ തള്ളിക്കൊണ്ട് യെദ്യൂരപ്പയുടെ ഓഫീസ് രം​ഗത്തെത്തി. പരാതിക്കാരിയായ പതിനേഴുകാരി സ്ഥിരമായി ഇത്തരത്തിലുള്ള പരാതികൾ നൽകാറുണ്ടെന്നാണ് ഓഫീസിന്റെ ആരോപണം. 53 വ്യത്യസ്ത പരാതികളുടെ പട്ടികയും അവർ പുറത്തുവിട്ടു.

Content Highlights: B.S. Yediyurappa booked under POCSO Act