വാളയാര്‍ ടോള്‍ പ്ലാസയില്‍നിന്ന് 1.66 കോടി കുഴല്‍പ്പണം പിടികൂടി; ആന്ധ്രപ്രദേശ് സ്വദേശി പിടിയില്‍

പാലക്കാട്: വാളയാര്‍ ടോള്‍ പ്ലാസയില്‍ 1.66 കോടി രൂപ കുഴല്‍പ്പണം പിടികൂടി. ആന്ധ്രപ്രദേശ് കസൂല സ്വദേശി പാര്‍ത്ഥസാരഥിയില്‍ (52) നിന്നുമാണ് കണക്കില്‍പ്പെടാത്ത തുക പിടികൂടിയത്. ബുധനാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം.
വാളയാര്‍ ടാസ്‌ക് ഫോഴ്‌സ് ഒറ്റപ്പാലം റേഞ്ചിലെ എക്സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. പ്രേമാനന്ദകുമാറും സംഘവും ചേര്‍ന്ന് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കുഴല്‍പ്പണം പിടികൂടിയത്.
ഹൈദരാബാദില്‍നിന്നു എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ്സിലാണ് ഇയാള്‍ പണവുമായി സഞ്ചരിച്ചിരുന്നത്. തുക പാലക്കാട് ആദായനികുതി വകുപ്പിന് കൈമാറി. എക്സൈസ് ഉദ്യോഗസ്ഥരായ സി. പ്രേംകുമാര്‍, മുഹമ്മദ് ഫിറോസ്, ലൂക്കോസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Content Highlights: andhrapradesh native arrested in black money case