പോളണ്ടിലും അർമേനിയയിലും ജോലിവാഗ്ദാനം, ലക്ഷങ്ങളുടെ തട്ടിപ്പ്; ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ പിടിയിൽ

#ന്യൂസ് ഡെസ്ക്
പാർവതി മായ
പാർവതി മായ

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദേശത്തുനിന്ന് മടങ്ങിവരുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചാണ് മായ പിടിയിലായത്. 

അർമേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് നടപടി. പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് എഫ്.ഐ.ആർ. പാലാരിവട്ടത്ത് രജിസ്റ്റർചെയ്ത രണ്ട് കേസുകളിൽ പാർവതി ഒന്നാം പ്രതിയാണ്.

കോട്ടയത്ത് രജിസ്റ്റേർഡ് ഓഫീസും കൊച്ചി, കട്ടപ്പന, തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട്, ബാംഗ്ലൂർ എന്നിവിടങ്ങളിലും ഒമാൻ, ദുബായ്, അബുദാബി, ബഹറിൻ, നേപ്പാൾ തുടങ്ങിയ വിദേശരാജ്യങ്ങളിലും ശാഖകളുള്ള ഏജൻസിയാണ് ആംസ്റ്റർ. സമാനമായ രണ്ട് തട്ടിപ്പ് കേസുകളിലെയും പ്രതിയാണ് പാർവതി മായ.