ആലുവ കൊലപാതകം: അയാള്‍ക്ക് ഭാവഭേദങ്ങള്‍ ഉണ്ടായില്ല, വാക്കുകള്‍ ഇടറിയത് തനിക്കെന്ന് പ്രതിയുടെ പരിഭാഷക

കൊച്ചി: ഒട്ടേറെ കേസുകളില്‍ പ്രതികള്‍ക്കടക്കം പരിഭാഷകയുടെ ചുമതല വഹിച്ചിട്ടുണ്ട് അഡ്വ. ബിനി എലിസബത്ത്. ആലുവയില്‍ അഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ മലയാളം അറിയാത്ത പ്രതി അസ്ഫാക്ക് ആലത്തിന്റെ പരിഭാഷകയായി അവരെ കോടതി നിയോഗിച്ചതും ഈ പരിചയം കൊണ്ടാണ്.
വിചാരണവേളയില്‍ ഒരിക്കലും പ്രതിയുടെ മുഖത്ത് ഭവഭേദങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അവര്‍ പറഞ്ഞു. പക്ഷേ, പൂമ്പാറ്റയെ പോലെ പാറിനടന്നിരുന്ന ഒരു കുഞ്ഞിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസില്‍ പരിഭാഷകയുടെ റോള്‍ അണിഞ്ഞപ്പോള്‍ തനിക്ക് പലപ്പോഴും വാക്കുകള്‍ ഇടറിയെന്ന് അവര്‍ പറഞ്ഞു. കോടതി നടപടികളെല്ലാം പ്രതിക്ക് പരിഭാഷപ്പെടുത്തി നല്‍കണമായിരുന്നു. അത്തരം സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ പലപ്പോഴും വാക്കുകള്‍ ഇടറി.
പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയിരിക്കുന്ന വകുപ്പുകള്‍
201 ഐ.പി.സി.-തെളിവു നശിപ്പിക്കല്‍
297 ഐ.പി.സി.-മൃതശരീരത്തോടുള്ള അതിക്രമം
364 ഐ.പി.സി-കൊല്ലാനായി തട്ടിക്കൊണ്ടുപോകുക
367 ഐ.പി.സി-വലിയതോതില്‍ മുറിവേല്‍പ്പിക്കാനായി തട്ടിക്കൊണ്ടുപോകുക
366 എ.ഐ.പി.സി-പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരേയുള്ള ലൈംഗികാതിക്രമം
328 ഐ.പി.സി.-ഉപദ്രവിക്കുന്നതിനായി ലഹരി നല്‍കുക
376 (2) (എന്‍) ഐ.പി.സി.-നിരന്തരമായി ബലാത്കാരം ചെയ്യുക
376 (2) (എം) ഐ.പി.സി- 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടിക്ക് നേരേയുള്ള ലൈംഗികാതിക്രമം
376 എബി ഐ.പി.സി.-12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടിയെ ബലാത്കാരം ചെയ്യുക
376 (2) (ജെ) ഐ.പി.സി-ലൈംഗികാതിക്രമം
377 ഐ.പി.സി.-പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം
302 ഐ.പി.സി-കൊലപാതകക്കുറ്റം-(വധശിക്ഷ കിട്ടുന്ന കുറ്റം)
പോക്സോ നിയമം 5 (എം) സംരക്ഷകര്‍ ആകേണ്ടവര്‍ കുട്ടിക്കെതിരേ നടത്തുന്ന ലൈംഗികാതിക്രമം
പോക്സോ നിയമം 5 (ഇ) -കുട്ടിക്കെതിരായ ക്രൂരമായ ലൈംഗികാതിക്രമം
പോക്സോ നിയമം 5 (ജെ) -കുട്ടിയുടെ മരണത്തിന് കാരണമായ ലൈംഗികാതിക്രമം
77 ജെ.ജെ. ആക്ട്-കുട്ടിക്ക് ലഹരിവസ്തു നല്‍കുക
Content Highlights: aluva girl rape murder case translator for accused