അന്ന് ഗാന്ധിവധം പുനരാവിഷ്കരിച്ചു, പൂജ ഇന്ന് യഥാർഥ വധക്കേസിൽ ഒളിവിൽ; പിന്നിൽ അവിഹിതബന്ധമെന്നും ആരോപണം

അലിഗഢ്: മഹാത്മാഗാന്ധിയുടെ വധം പുനരാവിഷ്‌കരിച്ച് വിവാദത്തിലായ ഹിന്ദുമഹാസഭ നേതാവ് പൂജ ശകുന്‍ പാണ്ഡെ വ്യവസായിയെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍. ഇവരുടെ ഭര്‍ത്താവ് അശോക് പാണ്ഡെയെ പോലീസ് അറസ്റ്റുചെയ്തു. വ്യവസായി അഭിഷേക് ഗുപ്തയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിതാവ് നല്‍കിയ പരാതിയാണ് കേസില്‍ വഴിത്തിരിവായത്. ബൈക്ക് ഷോറൂം ഉടമയായ അഭിഷേകിനെ കൊലപ്പെടുത്താന്‍ ദമ്പതിമാര്‍ വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.
മകന് പൂജ ശകുന്‍ പാണ്ഡെയുമായി ബന്ധമുണ്ടായിരുന്നുവെന്നും അതില്‍നിന്ന് പിന്മാറാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും അഭിഷേകിന്റെ പിതാവ് നീരജ് ഗുപ്ത ആരോപിക്കുന്നു. അഭിഷേകിനും പൂജയ്ക്കുമിടയില്‍ സാമ്പത്തിക തര്‍ക്കങ്ങളുണ്ടായിരുന്നതായും നീരജ് ഗുപ്ത പറയുന്നുണ്ട്. ഇതെല്ലാം ചൂണ്ടിക്കാണിച്ച് അദ്ദേഹംതന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്.
സെപ്റ്റംബര്‍ 30-ന് രാത്രി 9.30 ഓടെയാണ് അഭിഷേക് ഗുപ്ത (30) കൊല്ലപ്പെടുന്നത്. പിതാവ് നീരജ് ഗുപ്തയ്ക്കും ബന്ധുവായ ജീത്തുവിനുമൊപ്പം അലിഗഢിലെ ഒരു കവലയില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് സംഭവം. ബസ് വന്നപ്പോള്‍ അഭിഷേകിന്റെ പിതാവും ബന്ധുവും അതില്‍ക്കയറി. അഭിഷേക് കയറാനൊരുങ്ങവേ, ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അഭിഷേകിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അഭിഷേകിനെ വെടിവെച്ചവരില്‍ ഒരാളെന്ന് സംശയിക്കുന്ന മുഹമ്മദ് ഫസല്‍ എന്നയാളെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു. ഇയാളില്‍നിന്ന് ഒരു തോക്ക് കണ്ടെടുത്തു. സംഭവം ക്വട്ടേഷനാണെന്നും സഹായി ആസിഫുമായി ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. പൂജ ശകുനും ഭര്‍ത്താവുമാണ് ക്വട്ടേഷന് പിന്നില്‍. കൊലപാതകം നടത്തിയാല്‍ മൂന്നുലക്ഷം രൂപ നല്‍കാമെന്നേറ്റിരുന്നുവെന്നും ഫസല്‍ പോലീസിന് മൊഴിനല്‍കി. കേസില്‍ ഒളിവില്‍ക്കഴിയുന്ന പൂജയ്ക്കും ആസിഫിനുമായി തിരച്ചില്‍ തുടരുകയാണ്.
അതേസമയം, അഭിഷേകിനെ വര്‍ഷങ്ങളായി തങ്ങള്‍ക്കറിയാമെന്നും അയാളുടെ പിതാവ് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് പൂജയുടെ ഭര്‍ത്താവ് അശോക് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞത്. അഭിഷേക് തങ്ങളുടെ വീട്ടില്‍ താമസിച്ച് പഠിച്ചുവളര്‍ന്നയാളാണെന്നും അവനുവേണ്ടി എല്ലാം ചെയ്തുകൊടുത്തിട്ടുണ്ടെന്നും അശോക് പറഞ്ഞു. അഭിഷേകിന്റെ പിതാവ് പത്തുലക്ഷംരൂപ തരാനുള്ള കാര്യവും ഇയാള്‍ അറിയിച്ചു. പാണ്ഡെ കുടുംബവുമായി വര്‍ഷങ്ങളായുള്ള ബന്ധമുണ്ടെന്ന് ഫസലും ചോദ്യം ചെയ്യലില്‍ മറുപടിനല്‍കി.
കൊലപാതകം നടത്താന്‍ പറ്റിയ ആളെ കണ്ടെത്താന്‍ പാണ്ഡെ കുടുംബം ഫസലിനെ ഏല്‍പ്പിക്കുകയായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തുടര്‍ന്ന് ആസിഫുമായെത്തി കുടുംബവുമായി കൂടിക്കാഴ്ച നടത്തി. അഭിഷേകിന്റെ ഫോട്ടോ കാണിച്ചുകൊടുത്ത് മൂന്ന് ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു. ഒരുലക്ഷം രൂപ പണമായി നല്‍കിയെന്നും പോലീസ് പറഞ്ഞു.
അഭിഷേകിന് പൂജയുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്ന് ആരോപിക്കുകയാണ് പിതാവ് നീരജ് ഗുപ്ത. അഭിഷേകിനോട് തന്നെ വിവാഹം കഴിക്കാന്‍ പൂജ നിര്‍ബന്ധിച്ചിരുന്നു. തങ്ങളുടെ ബിസിനസില്‍ പൂജയെ പങ്കാളിയാക്കാന്‍ മകന്‍ നിര്‍ബന്ധിച്ചിരുന്നതായും പിതാവ് വെളിപ്പെടുത്തി. മകന്റെ ഈ ബന്ധത്തില്‍ അമ്മയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് പൂജയെ ഒഴിവാക്കാന്‍ അഭിഷേക് ശ്രമം നടത്തി.
മകന്‍ പൂജയെ വിവാഹം കഴിക്കുമോ എന്ന് ഭയപ്പെട്ട അമ്മ, അവന്‍ തങ്ങളില്‍നിന്ന് അകന്നുപോകുന്നതില്‍ സങ്കടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരുനാള്‍ മകന്‍ പൂജയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇതില്‍ പ്രകോപിതനായാണ് കൊലപാതകം നടത്തിയതെന്നും നീരജ് ആരോപിച്ചു.
Content Highlights: Aligarh Businessman Shot Dead: Police Hunt for Pooja Shakun Pandey in Contract Killing Case