മദ്യലഹരിയിൽ പെൺസുഹൃത്തിന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം: അസം സ്വദേശി റിമാൻഡിൽ

മാങ്കാംകുഴി (ആലപ്പുഴ): മദ്യലഹരിയിൽ ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ നിലത്തടിച്ചു കൊലപ്പെടുത്തിയ കേസിൽ അസം ബരാമതി സ്വദേശി പരിതോഷ് മണ്ഡലിനെ (27) മാവേലിക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡുചെയ്തു.
വെട്ടിയാറിൽ ഒപ്പം താമസിച്ചിരുന്ന പെൺസുഹൃത്ത് റോണ്ടോവാല(26)യുടെ ഇളയമകൾ ദീപികയെ ശനിയാഴ്ച രാത്രിയാണ് ഇയാൾ നിലത്തടിച്ചു കൊന്നത്.
റോണ്ടോവാലയെയും അഞ്ചു വയസ്സുള്ള മൂത്തമകളെയും മഹിളാമന്ദിരത്തിലേക്കു മാറ്റി. സുരക്ഷ കണക്കിലെടുത്ത് കുട്ടിയെ ഏറ്റെടുക്കുന്നതിന് ആലപ്പുഴ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കു കത്തു നൽകിയതായി മാവേലിക്കര സർക്കിൾ ഇൻസ്പെക്ടർ എസ്. ദ്വിജേഷ് പറഞ്ഞു. ദീപികയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കല്ലിമേലുള്ള തഴക്കര ഗ്രാമപ്പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു.
Content Highlights: Paritosh Mandal (27) remanded by Mavelikara First Class Judicial Magistrate Court., Accused allegedly killed his live-in partner's 1.5-year-old daughter, Deepika, under the influence of alcohol., Mother and elder child shifted to a women's care home with Child Protection Officer involvement.