ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ലെന്ന് ആരോപണം; ഹരിപ്പാട്ട് യുവാവ് ഹോട്ടൽ അടിച്ചുതകർത്തു

ആലപ്പുഴ: ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ലെന്ന് ആരോപിച്ച് യുവാവ് ഹോട്ടൽ അടിച്ചുതകർത്തു. ഹോട്ടൽ ജീവനക്കാരിയെയും മർദിച്ചു. ഹരിപ്പാട് നഗരത്തിൽ പ്രവർത്തിക്കുന്ന 'ചിക്കൻ ചിക്കാഗോ' എന്ന ഹോട്ടലിലാണ് സംഭവം.
കഴിഞ്ഞദിവസം വൈകീട്ടാണ് ഹോട്ടലിലെത്തിയ യുവാവ് ചിക്കൻ ഫ്രൈഡ് റൈസ് ഓർഡർചെയ്തത്. എന്നാൽ, തനിക്ക് ലഭിച്ച ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ലെന്ന് ആരോപിച്ച് യുവാവ് ജീവനക്കാരിയുമായി തർക്കത്തിലേർപ്പെട്ടു. ഇതിനുപിന്നാലെയാണ് ജീവനക്കാരിയെ മർദിക്കുകയും ഹോട്ടലിലെ കമ്പ്യൂട്ടർ അടക്കമുള്ള സാമഗ്രികൾ അടിച്ചുതകർക്കുകയുംചെയ്തത്. സംഭവത്തിൽ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Incident occurred at 'Chicken Chicago' hotel in Haripad, Alappuzha., Customer attacked staff and damaged property over a food order dispute., Police have secured CCTV footage and initiated a search for the suspect in 2026., Case registered regarding the assault and destruction of hotel equipment.