രാജ്യത്ത് വിവിധയിടങ്ങളിൽ ആക്രമണപരമ്പര നടത്താൻ അൽഖായിദ പദ്ധതി; തകർത്ത് പോലീസ്, 14 പേർ അറസ്റ്റിൽ

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ആക്രമണപരമ്പര നടത്താനുള്ള അൽഖായിദ ഭീകരരുടെ പദ്ധതി പോലീസ് തകർത്തു. ഝാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്ന് 14 പേരെ പോലീസ് അറസ്റ്റുചെയ്തു.
രഹസ്യവിവരത്തെത്തുടർന്നാണ് ഡൽഹി പോലീസ് വിവിധ സംസ്ഥാനസേനകളുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയത്. പദ്ധതിക്ക് നേതൃത്വംനൽകിയത് റാഞ്ചി സ്വദേശിയായ ഡോ. ഇഷ്തിയാക്കാണെന്ന് കണ്ടെത്തി. രാജസ്ഥാനിലെ ഭിവാഡിയിൽ ആയുധപരിശീലനത്തിനിടെയാണ് ആറുപേരെ പിടികൂടിയത്.
Content Highlights: Al Qaeda terrorists plan foiled by police