മദ്യപിച്ച് ബഹളമുണ്ടാക്കി; കസ്റ്റഡിയിലെടുത്ത പ്രതി പോലീസുകാരന്റെ കൈ കടിച്ചുമുറിച്ചു

കൊച്ചി: എറണാകുളത്ത് പ്രതി പോലീസുകാരന്റെ കൈ കടിച്ചുമുറിച്ചു. നോർത്ത് പാലത്തിന് സമീപം മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പിടിയിലായ മുഹമ്മദ് ഇഖ്ബാലാണ് പോലീസിനെ ആക്രമിച്ചത്. സിപിഒ അജിത് പോളിനാണ് പരിക്കേറ്റത്. സ്റ്റേഷനിൽ വെച്ച് പ്രതി പൊലീസിനെ വെല്ലുവിളിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
പട്രോളിങ്ങിനിടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ പ്രതി അക്രമാസക്തനാകുകയായിരുന്നു. പൊലീസിനെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
വൈദ്യപരിശോധനയ്ക്കായി ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് പോലീസുകാരന്റെ കൈത്തണ്ട കടിച്ചുമുറിച്ചത്. പിന്നീട് പോലീസ് ഉദ്യോഗസ്ഥർ ഇയാളെ കീഴ്പ്പെടുത്തി ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കുകയായിരുന്നു.
Content Highlights: An accused named Mohammed Iqbal was taken into custody for creating a ruckus near North Bridge in Kochi., He bit CPO Ajith Paul's hand while being taken for a medical examination., Videos of the accused challenging police inside the station have emerged.