അഭിരാമിനെ കൊല്ലാനുപയോഗിച്ച ബെൽറ്റ് കണ്ടെത്തി, ഒപ്പം മൊബൈലും ഷർട്ടും മാലയും; എല്ലാം കിണറ്റിൽ കല്ലുകെട്ടി താഴ്ത്തി

#ന്യൂസ് ഡെസ്ക്
അഭിറാമിനെ കൊല്ലാൻ ഉപയോഗിച്ച ബെൽറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ കണ്ടെത്തിയപ്പോൾ
അഭിറാമിനെ കൊല്ലാൻ ഉപയോഗിച്ച ബെൽറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ കണ്ടെത്തിയപ്പോൾ

തിരുവനന്തപുരം: പാങ്ങാപ്പാറ അഭിരാം വധക്കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി അന്വേഷണ സംഘം. കൊലപാതകത്തിന് ഉപയോഗിച്ച അഭിറാമിന്റെ ബെൽറ്റ് പോലീസ് കണ്ടെത്തി. കൂടാതെ അഭിറാമിന്റെ മൊബൈൽ ഫോൺ, ഷർട്ട്, വെള്ളിമാല എന്നിവയും കണ്ടെത്തിയിട്ടുണ്ട്. കൊലനടത്തിയ സ്ഥലത്തിന് സമീപമുള്ള കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവയെല്ലാം.

രണ്ടാമതും പോലീസ് നടത്തിയ തെളിവെടുപ്പിലാണ് പോലീസിന് ഇവ ലഭിച്ചത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കിണറ്റിലെ വെള്ളം വറ്റിച്ചാണ് പരിശോധന നടത്തിയത്. കഴക്കൂട്ടം അഗ്നിരക്ഷാസേനയും ചെങ്കൽചൂളയിൽനിന്ന് സ്‌കൂബാ സംഘവും എത്തിയിരുന്നു. മുഖ്യപ്രതി ഉമറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തതിൽനിന്നാണ് നിർണായക തെളിവുകൾ കണ്ടെത്തിയത്.

അഭിരാമിന്റെ ഷർട്ട് ഉൾപ്പെടെയുള്ള സാധനങ്ങൾ ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞു. ഉമറിനേയും പ്രതികളായ രണ്ട് യുവതികളേയും ഉൾപ്പെടെ മൂന്നുപേരെയാണ് അന്വേഷണസംഘം മൂന്നുദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. മൂന്നുപേരെയും ഇന്ന് വൈകുന്നേരത്തോടെ വീണ്ടും കോടതിയിൽ ഹാജരാക്കും.

കേസിൽ പിടിയിലായ പ്രായപൂർത്തിയാകാത്ത പ്രതികൾ ഉൾപ്പെടെയുള്ളവരുടെ ആസൂത്രിതമായ നീക്കങ്ങളും പരസ്പരവിരുദ്ധമായ മൊഴികളും അന്വേഷണസംഘത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളോ മറ്റ് നിർണായക തൊണ്ടിമുതലുകളോ കണ്ടെത്താൻ പോലീസിന് സാധിച്ചിരുന്നില്ല.

തെളിവുകൾ നശിപ്പിക്കുന്നതിനായി പ്രതികൾ പലവിധ മാർഗങ്ങൾ സ്വീകരിച്ചതായാണ് പോലീസ് കരുതുന്നത്. തൊണ്ടിമുതലുകൾ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്നായിരുന്നു 17-കാരനായ ഒന്നാം പ്രതിയുടെ ആദ്യമൊഴി. എന്നാൽ, ഇവ കുറ്റിക്കാട്ടിലേക്കാണ് എറിഞ്ഞതെന്നായിരുന്നു ഉമർ അന്വേഷണസംഘത്തോട് പറഞ്ഞത്.

കഴിഞ്ഞദിവസം കാടുമൂടിയ പ്രദേശങ്ങളിൽ വിശദമായ പരിശോധന പോലീസ് നടത്തിയിരുന്നു. പിന്നാലെ സമീപത്തെ തെറ്റിയാർ തോട്ടിൽ സ്‌കൂബ ഡൈവിങ് സംഘത്തിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട തിരച്ചിലും നടത്തിയെങ്കിലും യാതൊരു തെളിവും കണ്ടെത്താനായില്ല. തെളിവുകൾ മറ്റെവിടെയെങ്കിലും കൊണ്ടുപോയി നശിപ്പിച്ചിരിക്കാമെന്നുള്ള സംശയത്തിലാണ് പോലീസ്. അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ നാല് പ്രതികളും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്.

Content Highlights: Investigating officers recovered the belt used in the Pangappara Abhiram murder along with the victim's phone, shirt, and silver chain weighed down with a stone inside a drained nearby well after questioning prime accused Umar.