ആലപ്പുഴയില്‍ എണ്‍പതുകാരിയെ ബന്ധു വെട്ടിക്കൊന്നു, ശരീരത്തില്‍ ഇരുപതിലേറെ വെട്ടുകള്‍

മറിയാമ്മ താമസിച്ചിരുന്ന വീട് | photo: screen grab
മറിയാമ്മ താമസിച്ചിരുന്ന വീട് | photo: screen grab

ആലപ്പുഴ: ചെങ്ങന്നൂര്‍ മുളക്കുഴയില്‍ എണ്‍പതുകാരിയെ വെട്ടിക്കൊന്നു. മുളക്കുഴ സ്വദേശി മറിയാമ്മ വര്‍ഗീസാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് കൊലപാതകം നടന്നത്.  സംഭവത്തില്‍ മറിയാമ്മയുടെ ബന്ധുവായ റിന്‍ജു സാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 

കൊല്ലപ്പെട്ട മറിയാമ്മയും റിന്‍ജുവും ഒരേ വീട്ടിലായിരുന്നു താമസം. ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായാണ് പ്രാഥമിക നിഗമനം. മറിയാമ്മയുടെ ശരീരത്തില്‍ ഇരുപതിലേറെ വെട്ടുകളുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. 

Content Highlights: 80 year old woman was hacked to death by her relative in Alappuzha