വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി: സത്യം വിലകുറഞ്ഞതും, ഫോർവേഡ് വിലകൂടിയതുമായ കാലം

നമ്മുടെ നാട്ടിൽ പഠിക്കാൻ ഏറ്റവും പ്രയാസമുള്ള സ്ഥാപനമേതാണെന്ന് ചോദിച്ചാൽ പണ്ടൊക്കെ ആളുകൾ പറയും. ഐ.ഐ.ടി, ഐ.ഐ.എം, ഐ.എ.എസ്... ഇപ്പോൾ ഉത്തരം മാറിയിരിക്കുന്നു. വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി. ഇവിടെ പ്രവേശന പരീക്ഷയില്ല, ഫീസില്ല, ഹാജർ പുസ്തകമില്ല, ക്ലാസ് മുറിയില്ല, അധ്യാപകരില്ല. എന്നിട്ടും ലോകത്തിലെ ഏറ്റവും വലിയ സർവകലാശാല ഇതുതന്നെയാണ്.
ഇവിടെ ഡിഗ്രി കിട്ടാൻ ഒരു യോഗ്യത മാത്രം മതി. 'Forwarded many times.' ഈ നാല് ഇംഗ്ലീഷ് വാക്കുകൾ കണ്ടാൽ തന്നെ പലർക്കും വിവരം വിശുദ്ധ ഗ്രന്ഥമായി മാറും.
Content Highlights: WhatsApp University operates without exams, fees, or teachers, yet it is the world's largest informal information network., Unverified medical, financial, and astrological advice often spreads rapidly through 'Forwarded many times' tags., Technology itself is not the problem; the lack of critical verification and common sense among users is the real issue., Developing basic sense and questioning the source of information is the ultimate educational qualification for the digital age.