സോഷ്യല്‍ സെക്യൂരിറ്റി മാനേജര്‍ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

ന്യൂഡല്‍ഹി ആസ്ഥാനമായുള്ള എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ 93 സോഷ്യല്‍ സെക്യൂരിറ്റി ഓഫീസര്‍/മാനേജര്‍ ഒഴിവ്. റെഗുലര്‍ വ്യവസ്ഥയിലുള്ള നേരിട്ടുള്ള നിയമനം. ജനറല്‍-43, എസ്.സി.-9, എസ്.ടി.-8, ഒ.ബി.സി.-24, ഇ.ഡബ്ല്യു.എസ്.-9 എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍.
യോഗ്യത: ബിരുദം. കൊമേഴ്‌സ്/ലോ/മാനേജ്‌മെന്റ് വിഷയങ്ങളിലുള്ളവര്‍ക്ക് മുന്‍ഗണന. കംപ്യൂട്ടര്‍ പരിജ്ഞാനം വേണം. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായം: 21-27 വയസ്സ്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷത്തെയും വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിന്‍ പരീക്ഷയിലൂടെയും കംപ്യൂട്ടര്‍ സ്‌കില്‍ ആന്‍ഡ് ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷയില്‍ ഇംഗ്ലീഷ്, റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് എന്നിവയില്‍നിന്ന് ചോദ്യങ്ങളുണ്ടാകും.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.esic.nic.in കാണുക. അവസാന തീയതി: ഏപ്രില്‍ 12.
Content Highlights: applications are invited for esic social security manager