സി.ആർ.പി.എഫിൽ 9223 കോൺസ്റ്റബിൾ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം | Photo: ANI
പ്രതീകാത്മക ചിത്രം | Photo: ANI

സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ (ടെക്നിക്കൽ ആൻഡ് ട്രേഡ്സ്മാൻ) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന് അപേക്ഷിക്കാം. പുരുഷന്മാർക്ക് 9116 ഒഴിവും വനിതകൾക്ക് 107 ഒഴിവുമാണുള്ളത്. കേരളത്തിൽ ആകെ 259 ഒഴിവാണുള്ളത് (പുരുഷൻ-254, വനിത-5). വിവിധ ട്രേഡുകളിൽ/ തസ്തികകളിൽ അവസരമുണ്ട്. ഏത് സംസ്ഥാനത്തിലെ/ കേന്ദ്രഭരണപ്രദേശത്തിലെ ഒഴിവിലേക്കാണോ അപേക്ഷിക്കുന്നത് അവിടെ താമസിക്കുന്നയാളായിരിക്കണം. 2023 ജൂലായ് ഒന്നുമുതൽ 13 വരെയുള്ള തീയതികളിലാണ് പരീക്ഷ.

ഒഴിവുകൾ

പുരുഷൻ: ഡ്രൈവർ-2372, മോട്ടോർ മെക്കാനിക് വെഹിക്കിൾ-544, കോബ്ലർ-151, കാർപെന്റർ-139, ടെയ്‌ലർ-242, ബ്രാസ് ബാൻഡ്-172, പൈപ്പ് ബാൻഡ്-51, ബ്യൂഗ്ളർ-1340, ഗാർഡനർ-92, പെയിന്റർ-56, കുക്ക്/വാട്ടർ കാരിയർ-2429, വാഷർമാൻ-403, ബാർബർ-303, സഫായ് കർമചാരി-811. ഇവ കൂടാതെ കോൺസ്റ്റബിൾ (പയനിയർ) തസ്തികയിലെ 11 ഒഴിവിലേക്കും (മേസൺ-6, പ്ലംബർ-1, ഇലക്‌ട്രീഷ്യൻ-4) അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

വനിതകൾ: ബ്യൂഗ്ളർ-20, കുക്ക്/വാട്ടർ കാരിയർ-46, വാഷർ വുമൺ-3, ഹെയർ ഡ്രെസ്സർ-2, സഫായ് കർമചാരി-13, ബ്രാസ് ബാൻഡ്-24.

കേരളത്തിലെ ഒഴിവുകൾ

പുരുഷൻ: ഡ്രൈവർ-54, മോട്ടോർ മെക്കാനിക് വെഹിക്കിൾ-13, കോബ്ലർ-5, കാർപെന്റർ-5, ടെയ്‌ലർ-10, ബ്രാസ് ബാൻഡ്-4, പൈപ്പ് ബാൻഡ്-1, ബ്യൂഗ്ളർ-41, ഗാർഡനർ-3, പെയിന്റർ-3, കുക്ക്/ വാട്ടർ കാരിയർ-70, വാഷർമാൻ-12, ബാർബർ-10, സഫായ് കർമചാരി-23.

വനിത: കുക്ക്/വാട്ടർ കാരിയർ-3, സഫായ് കർമചാരി-1, ബ്രാസ്സ് ബാൻഡ്-1.

പ്രായം: ഡ്രൈവർ തസ്തികയിലേക്ക് 21-27 വയസ്സും മറ്റ് തസ്തികകളിലേക്ക്/ട്രേഡുകളിലേക്ക് 18-23 വയസ്സുമാണ് പ്രായപരിധി. 01.08.2023 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

യോഗ്യത

ഡ്രൈവർ: മെട്രിക്കുലേഷൻ/തത്തുല്യം, ഹെവി മോട്ടോർ ഡ്രൈവിങ് ലൈസൻസ്.

മെക്കാനിക് മോട്ടോർവെഹിക്കിൾ: പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താംക്ലാസ് വിജയം, മെക്കാനിക് മോട്ടോർവെഹിക്കിളിൽ നാഷണൽ/സ്റ്റേറ്റ് കൗൺസിൽ അംഗീകൃത ദ്വിവത്സര ഐ.ടി.ഐ., ഒരുവർഷത്തെ പ്രായോഗികപരിചയം. അല്ലെങ്കിൽ മെക്കാനിക് മോട്ടോർവെഹിക്കിൾ ട്രേഡിൽ മൂന്നുവർഷത്തെ നാഷണൽ/സ്റ്റേറ്റ് അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റും ഒരുവർഷത്തെ പ്രായോഗിക പരിചയവും.

മറ്റ് ട്രേഡുകൾ: മെട്രിക്കുലേഷൻ/തത്തുല്യം (വിമുക്തഭടന്മാർക്ക് ആർമിയിലെ തത്തുല്യസർട്ടിഫിക്കറ്റ്). ബന്ധപ്പെട്ട ജോലിയിൽ പരിചയം ഉണ്ടായിരിക്കണം.

പയനിയർ വിങ് (മേസൺ/പ്ലംബർ/ ഇലക്‌ട്രീഷ്യൻ): മെട്രിക്കുലേഷൻ/തത്തുല്യം, ബന്ധപ്പെട്ട ജോലിയിൽ ഒരുവർഷത്തെ പരിചയം. ഐ.ടി.ഐ. സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന ലഭിക്കും.

ശാരീരികയോഗ്യത: ഉയരം: പുരുഷൻ-170 സെ.മീ. (എസ്.ടി.-162.5), വനിത-157 സെ.മീ. (എസ്.ടി.-150 സെ.മീ.). നെഞ്ചളവ്: പുരുഷൻന്മാർക്ക് 80 സെ.മീ. (എസ്.ടി.-76 സെ.മീ.) നെഞ്ചളവ് ഉണ്ടായിരിക്കണം (വികാസം-5 സെ.മീ).

അപേക്ഷ

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും crpf.gov.in സന്ദർശിക്കുക. മാർച്ച് 27 മുതൽ ഏപ്രിൽ 25 വരെ അപേക്ഷിക്കാം.

Content Highlights: applications are invited for constable posts in crpf