ഐ.ടി. മേഖലയിൽ തിളങ്ങാം; ഇൻഫോപാർക്കിലും ടെക്‌നോപാർക്കിലും അവസരങ്ങൾ!

കേരളത്തിലെ ഐ.ടി. ഹബ്ബുകളായ ഇൻഫോപാർക്കിലും (കൊച്ചി, തൃശ്ശൂർ) ടെക്‌നോപാർക്കിലും (തിരുവനന്തപുരം) പ്രവർത്തിക്കുന്ന വിവിധ മുൻനിര കമ്പനികൾ പുതിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തുടക്കക്കാർക്കും പ്രവൃത്തിപരിചയമുള്ളവർക്കും ഒരുപോലെ അനുയോജ്യമായ വിവിധ അവസരങ്ങളാണ് നിലവിലുള്ളത്.
ഇൻഫോപാർക്ക്
പൈത്തൺ ഡെവലപ്പർ
അവന്റസ് ഇൻഫർമാറ്റിക്സ് പൈത്തൺ ഡെവലപ്പറെത്തേടുന്നു. തൃശ്ശൂർ ഇൻഫോപാർക്കിലാണ് ഒഴിവുള്ളത്. ബന്ധപ്പെട്ടമേഖലയിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. പൈത്തൺ, ജാൻങ്കോ എന്നിവയിൽ പ്രാവീണ്യവും റിലേഷണൽ ഡേറ്റാബേസുകളെക്കുറിച്ച് അറിവുമുണ്ടാവണം. ഗിറ്റിലും വെബ് സർവീസുകൾ/എ.പി.ഐകളിലും പരിജ്ഞാനമുണ്ടാവണം.
ഇ-മെയിൽ: hr@aventusinformatics.com, വിലാസം: മൂന്നാംനില, ഇന്ദീവരം ബിൽഡിങ്, ഇൻഫോപാർക്ക് തൃശ്ശൂർ. വെബ്: www.aventusinformatics.com. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: സെപ്റ്റംബർ 30.
ക്ലയന്റ് ആൻഡ് ആപ്ലിക്കേഷൻ മാനേജർ
എഫ്.ഡി.സി. വെബ് ടെക്‌നോളജീസ്, ക്ലയന്റ് ആൻഡ് ആപ്ലിക്കേഷൻ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എം.എസ്. ഓഫീസിൽ പ്രാവീണ്യമുണ്ടാവണം. ഇംഗ്ലീഷിൽ മികച്ച ആശയവിനിമയശേഷിയും പ്രോബ്ലം സോൾവിങ് സ്കില്ലുമുണ്ടാവണം.
ഇ-മെയിൽ: lakshmi.vinod@financial.com, വിലാസം: വേൾഡ് ട്രേഡ് സെന്റർ കാക്കനാട്, കൊച്ചി. വെബ്: https://financialcom.jobs.personio.de/. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: സെപ്റ്റംബർ 30.
ഇന്റേൺ
തോംസൺ ഇൻഫോകെയർ, ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. 2025, 2026 വർഷങ്ങളിൽ കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയവർക്കാണ് അവസരം. ഫുൾ സ്റ്റാക്ക് ഡെവലപ്പർ, ഫ്ലട്ടർ ഡെവലപ്പർ, സോഫ്റ്റ്‌വേർ ടെസ്റ്റർ, ബിസിനസ് അനലിസ്റ്റ് തസ്തികകളിലാണ്
ഒഴിവുളളത്. ആറ് മാസത്തെ സ്റ്റൈപ്പന്റോടു കൂടിയ ഇന്റേൺഷിപ്പിന് ശേഷം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥിരനിയമനം നൽകും. ഇന്റേൺഷിപ്പിന് ശേഷം രണ്ട് വർഷം സ്ഥാപനത്തിൽ തുടരാൻ സന്നദ്ധതയുള്ളവർക്കാണ് അവസരം. പരീക്ഷ, അഭിമുഖം നടത്തിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷ ഗൂഗിൾ ഫോം വഴി അയക്കണം. ഗൂഗിൾ ഫോം ലിങ്ക്: https://forms.gle/duCc1nHXWpA1JUoN7.
ഇ-മെയിൽ: careers@thomsuninfocare.com , വിലാസം: ട്രാൻസ് ഏഷ്യ സൈബർ പാർക്ക് ,ഇൻഫോപാർക്ക് ഫേസ് 2, ബ്രഹ്മപുരം പി.ഒ., കൊച്ചി. വെബ്: www.thomsuninfocare.com. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: സെപ്റ്റംബർ 30.
എ.ഐ./ എം.എൽ. എൻജിനിയർ
പേൾസോഫ്റ്റ് ടെക്നോളജീസിൽ എ.ഐ/ എം.എൽ. എൻജിനിയറെ ത്തേടുന്നു. കംപ്യൂട്ടർ സയൻസ്/ ജനറേറ്റീവ് എ.ഐ./ ഡേറ്റസയൻസിൽ ബിരുദവും ബന്ധപ്പെട്ടമേഖലയിൽ 3-5 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. പൈത്തൺ, എസ്.ക്യു.എൽ. എന്നിവയിൽ മികച്ച പ്രോഗ്രാമിങ് പ്രാവീണ്യമുണ്ടാവണം.
ഇ-മെയിൽ: joinus@pearlsofttechnologies.com, വിലാസം: ഇൻഫോപാർക്ക് കൊച്ചി ഫേസ് 1, കാക്കനാട്. വെബ്: pearlsofttechnologies.com. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: സെപ്റ്റംബർ 30.
ക്ലൗഡ് അഡ്മിനിസ്‌ട്രേറ്റർ
സൈംലാബ്സ് ക്ലൗഡ് അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ സിസ്റ്റംസിലോ ബിരുദവും അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.
ഇ-മെയിൽ: hr@simelabs.com, വിലാസം: വേൾഡ് ട്രേഡ് സെന്റർ, ഇൻഫോപാർക്ക് ഫേസ് 1, കൊച്ചി. വെബ്: www.simelabs.com. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: സെപ്റ്റംബർ 30.
ടെക്നോപാർക്ക്
എ.ഐ. വീഡിയോ & വിഷ്വൽ കണ്ടന്റ് ഡിസൈനർ
ടെക്സ്റ്റാസ് ഗ്ലോബൽ ഇനവേഷൻസ്, എ.ഐ. വീഡിയോ ആൻഡ് വിഷ്വൽ കണ്ടന്റ് ഡിസൈനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വീഡിയോ എഡിറ്റിങ്, എ.ഐ. വീഡിയോ ക്രിയേഷൻ അല്ലെങ്കിൽ ഗ്രാഫിക് ഡിസൈനിൽ 2-3 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. എ.ഐ. വീഡിയോ ടൂളുകളിലെ പരിചയവും ക്യാപ്കട്ട്, അഡോബ് പ്രീമിയർ പ്രോ, ആഫ്റ്റർ ഇഫക്ട്‌സ് പോലുള്ള വീഡിയോ എഡിറ്റിങ് സോഫ്റ്റ്‌വേറുകളിലെ അറിവും വേണം. അഡോബ് ഫോട്ടോഷോപ്പ്, ഇല്ലസ്‌ട്രേറ്റർ, കാൻവ, ഫിഗ്മ പോലുള്ള ഗ്രാഫിക് ഡിസൈൻ ടൂളുകളിലെ പരിചയവുമുണ്ടാവണം.
ഇ-മെയിൽ: career@techstas.com, വിലാസം: തേജസ്വിനി ബിൽഡിങ്, ടെക്‌നോപാർക്ക്, തിരുവനന്തപുരം. വെബ്: www.techstas.com. അവസാന തീയതി: സെപ്റ്റംബർ 30.
ജാവ ഡെവലപ്പർ
എക്‌സ്മൈൻഡ്സ് ഇൻഫോടെക്, ജാവ ഡെവലപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജാവ ഡെവലപ്മെന്റിൽ നാല് വർഷത്തിലധികം പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ജാവ 17+, സ്പ്രിങ് ബൂട്ട്, സ്പ്രിങ് സെക്യൂരിറ്റി, സ്പ്രിങ് ഡേറ്റ എന്നിവയിൽ വൈദഗ്ധ്യമുണ്ടാവണം. ജെങ്കിൻസ് അല്ലെങ്കിൽ ഗിറ്റ്‌ലാബ് സി.ഐ./സി.ഡി. പോലുള്ള പൈപ്പ്‌ലൈനുകളിലെ പരിചയവും മൈ എസ്.ക്യു.എൽ, പോസ്റ്റ്‌ഗ്രെ എസ്.ക്യു.എൽ, മോംഗോ ഡി.ബി. എന്നിവയുൾപ്പെടെയുള്ള റിലേഷണൽ ഡേറ്റാബേസുകളിൽ പ്രാവീണ്യമുണ്ടാവണം. ലേഔട്ട്, ടൈപ്പോഗ്രഫി, കളർ തിയറി എന്നിവയെക്കുറിച്ചുള്ള ധാരണയുമുണ്ടാവണം.
ഇ-മെയിൽ: careers@xminds.com, വിലാസം: തേജസ്വിനി, ടെക്‌നോപാർക്ക് കാമ്പസ്, ഫേസ് I, തിരുവനന്തപുരം. വെബ്: www.xminds.com. അവസാന തീയതി: ഒക്ടോബർ 15.
ജൂനിയർ ലിനക്‌സ് സിസ്റ്റം അഡ്മിൻ
സ്മാർട്ട് എച്ച്.എം.എസ്. ആൻഡ് സൊല്യൂഷൻസ്, ജൂനിയർ ലിനക്‌സ് സിസ്റ്റം അഡ്മിൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 0-2 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്‌വർക്കിങ്ങിൽ ധാരണയുണ്ടാവണം. മികച്ച പ്രോബ്ലം സോൾവിങ്, ട്രബിൾഷൂട്ടിങ് സ്കില്ലുമുണ്ടാവണം.
ഇ-മെയിൽ: careers@shmsolutions.in, വിലാസം: തേജസ്വിനി ബിൽഡിങ്, ഗ്രൗണ്ട് ഫ്ലോർ, ചന്ദ്രഗിരി ബിൽഡിങ്, ടെക്‌നോപാർക്ക് ഫേസ് 1. വെബ്: shmsolutions.in. അവസാന തീയതി: ഒക്ടോബർ 12.
സീനിയർ ഓട്ടോമേഷൻ ടെസ്റ്റർ
റൈസെൻഡ് പ്രൈവറ്റ് ലിമിറ്റഡ്, സീനിയർ ഓട്ടോമേഷൻ ടെസ്റ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ടമേഖലയിൽ 3-6 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്ലേറൈറ്റ്, സെലിനിയം, സൈപ്രസ്, അപ്പിയം പോലുള്ള ഓട്ടോമേഷൻ ഫ്രേംവർക്കുകളിൽ പ്രാവീണ്യത്തോടൊപ്പം ജെങ്കിൻസ്, ഗിറ്റ്ഹബ് ആക്ഷൻസ്, ഗിറ്റ്‌ലാബ് സിഐ അല്ലെങ്കിൽ അഷുർ ഡെവോപ്‌സ് പോലുള്ള ടൂളുകളിൽ പ്രാവീണ്യമുണ്ടാവണം.
ഇ-മെയിൽ: careers@reizend.ai, വിലാസം: തേജസ്വിനി ബിൽഡിങ്, ടെക്‌നോപാർക്ക് ഫേസ് 1, തിരുവനന്തപുരം. വെബ്: www.reizendretail.in. അവസാന തീയതി: ഒക്ടോബർ 12.
ഡെവലപ്പർ
സ്മാർട്ട് എച്ച്.എം.എസ്. ആൻഡ് സൊല്യൂഷൻസ്, വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025, 2026 വർഷങ്ങളിൽ കംപ്യൂട്ടർസയൻസിൽ ബിരുദം/ ബിരുദാനന്തരബിരുദ യോഗ്യത നേടിയവർക്കാണ് അവസരം. ഡെവലപ്പർ, സോഫറ്റ്‌വേർ ടെസ്റ്റർ തസ്തികകളിലാണ് ഒഴിവുള്ളത്. വാർഷിക ശമ്പളം: 4-6 ലക്ഷം രൂപ.
ഇ-മെയിൽ: careers@shmsolutions.in, വിലാസം: തേജസ്വിനി ബിൽഡിങ്, ഗ്രൗണ്ട് ഫ്ലോർ, ചന്ദ്രഗിരി ബിൽഡിങ്, ടെക്‌നോപാർക്ക് ഫേസ് 1. വെബ്: shmsolutions.in. അവസാന തീയതി: ഒക്ടോബർ 12.